തുറിച്ചു നോട്ടത്തിലും ഹസ്തദാനം ഒഴിവാക്കുന്നതിലും ഒതുങ്ങിയില്ല, സോഷ്യൽ മീഡിയയിലും ഗാംഗുലി-കോലി പോര്

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2023 (15:09 IST)
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ച മത്സരത്തിൽ മത്സരത്തിലെ താരങ്ങളുടെ പ്രകടനങ്ങളേക്കാൾ ശ്രദ്ധ നേടിയത് വിരാട് കോലിയും ഡൽഹി ക്യാപ്പിറ്റൽസ് ഡയറക്ടറും മുൻ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയും തമ്മിലുള്ള ഉരസലാണ്.
 
മത്സരത്തിനിടയിൽ വിരാട് കോലി മുൻ ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിയെ തുറിച്ച് നോക്കുന്നതും മത്സരശേഷം കോലിക്ക് ഹസ്തദാനം നൽകാതെ ഗാംഗുലി നടന്ന് പോയതും വലിയ ചർച്ചയായിരുന്നു. 2021ൽ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡൻ്റായിരിക്കെയാണ് രണ്ട് താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമായത്. മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കോലി സൗരവ് ഗാംഗുലിയെ അൺഫോളോ ചെയ്തതായാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ.
 
2021 ഒക്ടോബറിൽ കോലി ടി20 നായകസ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും നായകനായി തുടരുമെന്നാണ് താരം അറിയിച്ചിരുന്നത്. എന്നാൽ താരവുമായി കൂടിയാലോചനകളില്ലാതെ വ്യക്തമായ അറിയിപ്പില്ലാതെ കോലിയെ ഏകദിനത്തിലെ ക്യാപ്റ്റൻ സ്ഥാനത്ത് ഇന്നും ബിസിസിഐ നീക്കിയിരുനു. തന്നെയറിക്കാതെയാണ് ഇത് നടന്നതെന്നും കോലിയും കോലിയെ വിവരങ്ങൾ ധരിപ്പിച്ചിരുന്നതായി ഗാംഗുലിയും മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെ 2022 ജനുവരിയിൽ ടെസ്റ്റിലെ ക്യാപ്റ്റൻസി സ്ഥാനവും കോലിയ്ക്ക് നഷ്ടമായിരുന്നു. ഇതോടെയാണ് ഇരുവർക്കുമിടയിലുള്ള ബന്ധം തകർന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia, T20 Series: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കു നാളെ തുടക്കം; അറിയേണ്ടതെല്ലാം

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

അടുത്ത ലേഖനം
Show comments