അയ്യോ !!! ഇത്തരക്കാരനായിരുന്നോ ഈ ഇന്ത്യന്‍ നായകന്‍ ? സഹതാരങ്ങള്‍ പറയുന്നത് കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും !
കോഹ്ലി കുടിക്കുന്ന പച്ചവെള്ളത്തിന്റെ വില പുറത്ത്
ശാരീരികക്ഷമതയിൽ ഏറെ മുന്നിൽ നിൽക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതാ ഇപ്പോള്‍ പുറത്ത് വരുന്നത് കോഹ്ലി കുടിക്കുന്ന കുടിവെള്ളത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. ഈ സൂപ്പർ താരം കുടിക്കുന്നത് ഇവിയൻ എന്ന കമ്പനിയുടെ കുപ്പിവെള്ളമാണ്. ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇതിന്റെ ഒരു ലിറ്റർ ബോട്ടിലിന്റെ വിലയോ 600 രൂപയും !.
ക്രിക്കറ്റ് ഫീൽഡിൽ നിന്നും ക്ഷീണിച്ച് എത്തിയാലും യാത്രയിലായാവും ഫിറ്റ്നസിന്റെ കാര്യത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സഹതാരങ്ങള്‍പ്പോലും പറയുന്നത്. ആറു മണിക്കൂറിലധികം ബാറ്റ് ചെയ്ത ശേഷം നേരെ ജിമ്മില്‍ പരിശീലനെത്തിയ ആളാണ് കോഹ്ലിയെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.