അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല, കോഹ്‌ലി കളം മാറ്റി ചവിട്ടി - അന്തംവിട്ട് ഓസീസ് താരങ്ങളും
കോഹ്‌ലി ഒടുവില്‍ ഓസീസ് താരങ്ങളെ ഞെട്ടിച്ചു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി സുഹൃത്തുക്കളായിരിക്കില്ല എന്ന നിലപാടില്‍ തിരുത്തല്‍ വരുത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ഞാന്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തു. ഓസീസ് താരങ്ങളെല്ലാം ശത്രുക്കളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ടീമിലെ ചില വ്യക്തികളോട് മാത്രമാണ് തനിക്ക് വിരോധമുള്ളത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തനിക്കൊപ്പം കളിക്കുന്ന ഓസീസ് താരങ്ങളുമായുള്ള സൗഹൃദം തുടരും. അതില്‍ ഒരു മാറ്റമുണ്ടാകില്ലെന്നും കോഹ്‌ലി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സുഹൃത്തുക്കളായിരിക്കില്ലെന്ന് കോഹ്‌ലി കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ ഓസീസ് മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാടില്‍ മയംവരുത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രംഗത്തെത്തിയത്.