ഏത് വമ്പന്‍മാരായാലും ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ; കോലിയും പന്തും രഞ്ജിയിലേക്ക്
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ സാധ്യത സ്‌ക്വാഡില്‍ ആണ് വിരാട് കോലിയും റിഷഭ് പന്തും പരിഗണിക്കപ്പെട്ടിരിക്കുന്നത്
വിരാട് കോലിയും റിഷഭ് പന്തും രഞ്ജി ട്രോഫി കളിക്കുമെന്ന് സൂചന. ബിസിസിഐയുടെയും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്റെയും മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇരുവരും രഞ്ജി കളിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. മോശം ഫോമിലുള്ള താരങ്ങള്‍ എത്ര സീനിയോറിറ്റി ഉള്ളവര്‍ ആണെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐയുടെയും ഗംഭീറിന്റെ നിലപാട്.
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയുടെ സാധ്യത സ്‌ക്വാഡില്‍ ആണ് വിരാട് കോലിയും റിഷഭ് പന്തും പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ഇരു താരങ്ങളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
അതേസമയം രഞ്ജിയില്‍ മുംബൈയ്ക്കായി രോഹിത് ശര്‍മ പരിശീലനത്തിനു ഇറങ്ങി. വാങ്കഡെ സ്റ്റേഡിയത്തില്‍ രഞ്ജി ടീമിനൊപ്പം 45 മിനിറ്റോളം രോഹിത് ബാറ്റ് ചെയ്തു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ രോഹിത് തീരുമാനിച്ചത്.