Webdunia - Bharat's app for daily news and videos

Install App

അവധിയെടുക്കുന്നതൊക്കെ സ്വാഭാവികം, പക്ഷേ സമയം ശരിയായില്ല; കോലിക്കെതിരെ അസ്ഹറുദ്ദീന്‍

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (16:14 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കളിയില്‍ നിന്ന് ഇടവേളയെടുക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നും എന്നാല്‍ കോലി അതിനായി  തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി തനിക്ക് ബ്രേക്ക് നല്‍കണമെന്നാണ് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദിനത്തില്‍ കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റി രോഹിത് ശര്‍മയ്ക്ക് ഉത്തരവാദിത്തം ഏല്‍പ്പിച്ച ശേഷമുള്ള ആദ്യ ഏകദിന പരമ്പരാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നത്. നായകസ്ഥാനത്തു നിന്ന് മാറ്റിയതില്‍ കോലിക്ക് അതൃപ്തിയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോലി-രോഹിത് അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ഏകദിന പരമ്പരയില്‍  നിന്ന് കോലി ബ്രേക്ക് ചോദിച്ചതെന്ന് ആരാധകര്‍ക്ക് തോന്നുമെന്നാണ് അസ്ഹറിന്റെ അഭിപ്രായം. 
 
' ഏകദിന പരമ്പരയ്ക്ക് താന്‍ ഉണ്ടാകില്ലെന്ന് വിരാട് കോലി അറിയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ രോഹിത്തും കളിക്കുന്നില്ല. ബ്രേക്ക് എടുക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല, പക്ഷേ തിരഞ്ഞെടുത്ത സമയം ശരിയായില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ തീരുമാനം,' അസ്ഹര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

Australia vs South Africa, WTC Final 2025: കൊടുങ്കാറ്റായി റബാദ; ഓസ്‌ട്രേലിയയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടം

അടുത്ത ലേഖനം
Show comments