Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കണം, വാമികയുടെ ജന്മദിനമാണ്; ബിസിസിഐയോട് കോലി

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കണം, വാമികയുടെ ജന്മദിനമാണ്; ബിസിസിഐയോട് കോലി
, ചൊവ്വ, 14 ഡിസം‌ബര്‍ 2021 (09:54 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് വിരാട് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് കോലി ബ്രേക്ക് ആവശ്യപ്പെട്ടതെന്നാണ് വിവരം. മകള്‍ വാമികയുടെ ഒന്നാം ജന്മദിനം ആഘോഷിക്കാന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര ഒഴിവാക്കാന്‍ കോലി ആഗ്രഹിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. ജനുവരി 11 മുതല്‍ 15 വരെയാണ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം. ജനുവരി 19 മുതല്‍ ഏകദിന പരമ്പര ആരംഭിക്കും. ജനുവരി 15 ന് അവസാന ടെസ്റ്റ് കഴിഞ്ഞാല്‍ കോലി നാട്ടിലേക്ക് മടങ്ങും. ജനുവരി 11 നാണ് വാമികയുടെ ജന്മദിനം. ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കുടുംബസമേതം യാത്ര പോകാനാണ് കോലിയുടെ തീരുമാനം. ഈ കാരണത്താലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് താരം വിട്ടുനില്‍ക്കുന്നത്. കോലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി ഇടഞ്ഞു തന്നെ; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര കളിക്കില്ല