Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: ഒരു തലമുറയുടെ തന്നെ ഫിറ്റ്നസിനെ കോലി മെച്ചപ്പെടുത്തി: ആകാശ് ചോപ്ര

Kohli,

അഭിറാം മനോഹർ

, തിങ്കള്‍, 22 ജനുവരി 2024 (11:23 IST)
രാജ്യത്തിനായി മത്സരങ്ങള്‍ വിജയിക്കുന്നതിനൊപ്പം ഒരു തലമുറയെ തന്നെ ഫിറ്റ്‌നസില്‍ മാറ്റിയെടുക്കാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്ക്ക് സാധിച്ചതായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്രധാനതാരം കോലിയായിരിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
 
ഒരു കളിക്കാരന്റെ മഹത്വം വിലയിരുത്താന്‍ മൂന്നോ നാലോ അളവുകോലുകളുണ്ട്. കളിക്കളത്തില്‍ എത്രകാലം കരിയര്‍ കൊണ്ടുപോകുന്നു എന്നത് പ്രധാനമാണ്. കോലിയ്ക്ക് നിലവില്‍ 35 വയസ്സുണ്ട്. നാല് വര്‍ഷക്കാലം കൂടി കോലിയ്ക്ക് ഇനിയും കളിക്കാന്‍ സാധിക്കും. ടീമിനായി വലിയ മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുള്ള താരമാണ് കോലി. അതുപോലെ പ്രധാനമാണ് കോലി ഒരു തലമുറയുടെ തന്നെ ഫിറ്റ്‌നസിനെ മെച്ചപ്പെടുത്തി എന്നുള്ളത്. യുവതാരങ്ങളില്‍ വലിയ സ്വാധീനമാണ് കോലി ചെലുത്തിയിട്ടുള്ളത്. ആകാശ് ചോപ്ര പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ayodhya Pran Prathishtha: ഇംഗ്ലണ്ട് ലയൺസിനെതിരെ നേടിയ സെഞ്ചുറി ശ്രീരാമന് സമർപ്പിച്ച് ഇന്ത്യൻ താരം