Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് വർഷത്തിനിടെ ഇതാദ്യം, നാണംക്കെട്ട് കോലി

അഞ്ച് വർഷത്തിനിടെ ഇതാദ്യം, നാണംക്കെട്ട് കോലി
, ബുധന്‍, 20 ഏപ്രില്‍ 2022 (15:30 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ പതിനഞ്ചാം സീസണിലെ മോശം ഫോം തുടർന്ന് വിരട് കോലി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് കോലി മടങ്ങിയത്. ദുഷ്മന്ത ചമീരയുടെ പന്തില്‍ ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്.
 
രണ്ട് വർഷമായി തുടരുന്ന മോശം ഫോം ഐ‌പിഎല്ലിലും തുടരുകയാണ് കോലി. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് താരം ഗോൾഡൻ ഡെക്കാവുന്നത്. 2017ലാണ് അവസാനമായി കോലി ഗോൾഡൻ ഡെക്കായി പുറത്തായത്. കോലിയെ ഐപിഎല്ലില്‍ ഗോള്‍ഡന്‍ ഡെക്കാക്കുന്ന നാലാമത്തെ ബൗളറായി ചമീര മാറി.ആശിഷ് നെഹ്‌റ, സന്ദീപ് ശര്‍മ, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നിവരാണ് കോലിയെ പൂജ്യത്തിന് പുറത്താക്കിയ മറ്റ് ബൗളര്‍മാര്‍.
 
ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ചവെയ്ക്കുന്നത്. റോബിൻ ഉത്തപ്പയേയും ദിനേഷ് കാർത്തിക്കിനെയും ഫാഫ് ഡുപ്ലെസിസിനെയും പോലെയുള്ള സീനിയർ താരങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്‌ച്ചവെയ്ക്കുമ്പോൾ ക്രിക്കറ്റ് ലോകത്തെ സകല റെക്കോർഡുകളും കൈപ്പടിയിലൊതുക്കിയ കോലിയുടെ വീഴ്‌ച്ചയിൽ ആരാധകരെല്ലാം തന്നെ നിരാശരരാണ്.
 
ഇത്തവണ ഐപിഎൽ റണ്‍വേട്ടക്കാരില്‍ 33ാം സ്ഥാനത്താണ് കോലി.ഏഴ് മത്സരത്തില്‍ നിന്ന് 119 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒക്‌ടോബറിൽ ടി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോലിയും രോഹിത്തും ഫോമില്ലാതെ തുടരുന്നത് ഇന്ത്യൻ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് വലിയ കരിനിഴലാണ് വീഴ്‌‌ത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഖ്‌നൗ നായകന്‍ കെ.എല്‍.രാഹുലിന് പിഴ