Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: ടെസ്റ്റില്‍ അത്ര പരിചിതമല്ലാത്ത പൊസിഷനില്‍ ഇറക്കി പരീക്ഷണം; കോലി പൂജ്യത്തിനു പുറത്ത് !

പരുക്കിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഇല്ല. പകരം സ്ഥാനം ലഭിച്ചത് സര്‍ഫറാസ് ഖാനാണ്

Virat Kohli

രേണുക വേണു

, വ്യാഴം, 17 ഒക്‌ടോബര്‍ 2024 (10:24 IST)
Virat Kohli

Virat Kohli: ചിന്നസ്വാമിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ച്ചയോടെ തുടങ്ങി ഇന്ത്യ. ടോസ് ലഭിച്ചു ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 12 റണ്‍സാണ് എടുത്തിരിക്കുന്നത്. നഷ്ടമായത് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ! നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
പരുക്കിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഇല്ല. പകരം സ്ഥാനം ലഭിച്ചത് സര്‍ഫറാസ് ഖാനാണ്. ഗില്ലിന്റെ മൂന്നാം നമ്പറില്‍ രോഹിത് ശര്‍മയും ഗൗതം ഗംഭീറും പരീക്ഷിച്ചത് സാക്ഷാല്‍ വിരാട് കോലിയെയാണ്. മൂന്നാമനായി ക്രീസിലെത്തിയ കോലി ഒന്‍പത് പന്തുകള്‍ നേരിട്ട് ഡക്കിനു പുറത്തായി. വില്യം റൂര്‍ക്കിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിനു ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം. 
 
ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ശോഭിക്കാത്ത താരമാണ് വിരാട് കോലി. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കോലി ഇതിനു മുന്‍പ് വണ്‍ഡൗണ്‍ ഇറങ്ങിയിരിക്കുന്നത്. ടെസ്റ്റില്‍ മൂന്നാമനായി ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴൊന്നും കോലിക്ക് ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ല. വണ്‍ഡൗണ്‍ ആയി ഇറങ്ങിയ ഏഴ് ഇന്നിങ്‌സുകളില്‍ കോലിയുടെ ശരാശരി 16.16 മാത്രമാണ്. 41 ആണ് ഉയര്‍ന്ന സ്‌കോര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Delhi Capitals: റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തും; ക്യാപ്റ്റന്‍ സ്ഥാനത്തും തുടരും