Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: ആവേശം കുറച്ച് കൂടിപ്പോയി; രാഹുലിന്റെ അതേ രീതിയില്‍ പുറത്തായി കോലി

ഓഫ് സൈഡില്‍ ഫിഫ്ത് സ്റ്റംപ് ലൈനില്‍ വന്ന പന്ത് കളിക്കാന്‍ നോക്കിയാണ് കോലിയുടെ പുറത്താകല്‍

Virat Kohli

രേണുക വേണു

, വെള്ളി, 6 ഡിസം‌ബര്‍ 2024 (11:29 IST)
Virat Kohli

Virat Kohli: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മോശം ഷോട്ടിനു ശ്രമിച്ച് വിരാട് കോലി പുറത്ത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സെക്കന്റ് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിനു ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ കോലി അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്താണ് പുറത്തായത്. 
 
ഓഫ് സൈഡില്‍ ഫിഫ്ത് സ്റ്റംപ് ലൈനില്‍ വന്ന പന്ത് കളിക്കാന്‍ നോക്കിയാണ് കോലിയുടെ പുറത്താകല്‍. ലീവ് ചെയ്യേണ്ടിയിരുന്ന പന്ത് കോലിയുടെ ബാറ്റില്‍ എഡ്ജ് എടുത്ത് സ്മിത്തിന്റെ കൈകളിലേക്ക് ഭദ്രമായി ലാന്‍ഡ് ചെയ്തു. പന്ത് ജഡ്ജ് ചെയ്തു ലീവ് ചെയ്യാന്‍ വൈകിയതാണ് കോലിയുടെ വിക്കറ്റിനു കാരണം. സമാനരീതിയില്‍ തന്നെയാണ് തൊട്ടുമുന്‍പ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായത്. 
സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് ഓഫ് ലെങ്ത് ഡെലിവറി ജഡ്ജ് ചെയ്യാന്‍ കോലിക്ക് സാധിക്കാതിരുന്നത് വിനയാകുകയായിരുന്നു. കളിക്കണോ വേണ്ടയോ എന്ന് രണ്ട് ചിന്തയിലായ കോലി വളരെ നിരാശനായാണ് ക്രീസ് വിട്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jaiswal vs Starc: വെല്ലുവിളിയാകാം, പക്ഷേ തരക്കാരോട് മതി, ആദ്യ ടെസ്റ്റിലെ വെല്ലുവിളിക്ക് രണ്ടാം ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ സ്റ്റാര്‍ക്കിന്റെ മറുപടി