Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിന്‍ ബഹുദൂരം പിന്നില്‍; ഏകദിനത്തില്‍ കോലി തന്നെയാണ് ഗോട്ടെന്ന് ആരാധകര്‍, അപൂര്‍വ്വ റെക്കോര്‍ഡ്

Virat Kohli fastest player to enter in 13 K Club
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (20:24 IST)
ഏകദിനത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വിരാട് കോലി. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് കോലി കൈവരിച്ചത്. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ കിടിലന്‍ ഇന്നിങ്‌സിലൂടെയാണ് കോലിയുടെ അപൂര്‍വ്വ നേട്ടം. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 
 
ഏകദിന ഫോര്‍മാറ്റില്‍ 267-ാം ഇന്നിങ്‌സിലാണ് കോലി 13,000 റണ്‍സ് ക്ലബിലെത്തിയത്. സച്ചിന്‍ ഈ നേട്ടം കൈവരിച്ചത് 321 ഇന്നിങ്‌സുകളില്‍ നിന്നാണ്. സച്ചിനേക്കാള്‍ 54 ഇന്നിങ്‌സുകള്‍ കുറവ് കളിച്ചാണ് കോലി 13,000 ക്ലബില്‍ കയറിയത്. 8000, 9000, 10000, 11000, 12000 ക്ലബുകളില്‍ അതിവേഗം കയറിയ താരമെന്ന റെക്കോര്‍ഡും കോലിക്കാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ സ്ഥിരം വഴിമുടക്കികൾ: ന്യൂസിലൻഡ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, അവസാന നിമിഷം വില്യംസണും ടീമിൽ