Webdunia - Bharat's app for daily news and videos

Install App

നിങ്ങൾക്ക് വിവാദങ്ങൾ ഉണ്ടാക്കാനാണോ താത്‌പര്യം? മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വിരാട് കോലി

അഭിറാം മനോഹർ
തിങ്കള്‍, 2 മാര്‍ച്ച് 2020 (13:36 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ദയനീയ തോൽവിക്ക് ശേഷം  നടത്തിയ വാർത്ത സമ്മേളനത്തിൽ തട്ടികയറി ഇന്ത്യൻ നായകൻ വിരാട് കോലി.മത്സരത്തിൽ ഗ്രൗണ്ടിൽ കോലി നടത്തിയ ആഘോഷപ്രകടനങ്ങളെ പറ്റി ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന് നേരെയാണ് കോലി പൊട്ടിത്തെറിച്ചത്. മത്സരത്തിൽ കളി കാണാനെത്തിയ ആരാധകരോട് നിശബ്‌ധരാവാൻ കോലി ചുണ്ടിൽ വിരൽവെച്ച് ആംഗ്യം കാണിച്ചിരുന്നു. കൂടാതെ കിവീസ് നായകൻ വില്യംസണിന്റെ വിക്കറ്റ് ബു‌മ്ര സ്വന്തമാക്കിയപ്പോളും അതിരുവിട്ട ആഘോഷപ്രകടനമാണ് ഇന്ത്യൻ നായകൻ നടത്തിയത്.ഇക്കാര്യങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ചപ്പോഴാണ് കോലി പ്രകോപിതനായത്.

ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ കുറച്ചുകൂടി മെച്ചപ്പെട്ട സ്വഭാവം ഉണ്ടാകണമെന്നു ചിന്തിക്കുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.ചോദ്യത്തിന് പിന്നാലെ കോലിയുടെ മറുപടി നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്നായിരുന്നു. നിങ്ങളോടാണ് ഞാന്‍ ഉത്തരം ചോദിക്കുന്നത്. സംഭവത്തെ പറ്റി മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കാതെ, പകുതി ചോദ്യങ്ങളുമായി നിങ്ങൾക്ക് ഇവിടെ വരാൻ സാധിക്കില്ല.ഇനി വിവാദമുണ്ടാക്കാനാണ് നിങ്ങൾക്ക് താത്‌പര്യമെങ്കിൽ അതിനുള്ള സ്ഥലം ഇതല്ല. ഞാൻ മാച്ച് റഫറിയുമായി സംസാരിച്ചിരുന്നു അദ്ദേഹത്തിനും പ്രശ്‌നങ്ങളില്ലെന്നും കോലി പറഞ്ഞു.
 
ഇതേ കാര്യം ന്യൂസിലൻഡ് നായകൻ വില്യംസണിനോട് ചോദിച്ചപ്പോൾ അത് വിരാട് കോലിയാണെന്നും ഗ്രൗണ്ടിൽ അയാൾ അങ്ങനെയാണെന്നും ഇതിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു മറുപടി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Royal Challengers Bengaluru: ചാരമായപ്പോൾ എതിരാളികൾ ഒന്ന് മറന്നു, തീപ്പന്തമാകാൻ കനൽ ഒരു തരി മതിയെന്ന്

Rajasthan Royals: ടോപ്പ് ടുവിലെത്താൻ രാജസ്ഥാന് ജയിച്ചെ പറ്റു, സഞ്ജുവിന് ആശ്വാസമായി സൂപ്പർ താരം തിരിച്ചെത്തുന്നു

Yash Dayal : റിങ്കു തകര്‍ത്ത കരിയര്‍, ഡിപ്രഷനിലേക്ക് പോയിട്ടും തിരിച്ചുവന്നു, ആര്‍സിബി വാങ്ങിയത് ഗുജറാത്തിന്റെ ട്രാഷെന്ന് വിളിച്ചവരോട് ദയാലിന്റെ മധുരപ്രതികാരം

M S Dhoni: നന്ദി തലേ,.. അറിയാതെയെങ്കിലും ആ സിക്സ് അടിച്ചതിന്, അല്ലായിരുന്നെങ്കിൽ ആർസിബി ഉറപ്പായും തോറ്റേനെ

അടുത്ത ലേഖനം
Show comments