Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി ഫോം ഔട്ടാണ്, പക്ഷേ 2019 ലോകകപ്പിന് ശേഷം ഏകദിനത്തിൽ 1000 റൺസ് സ്കോർ ചെയ്ത ഏക ഇന്ത്യൻ താരവും കോലി തന്നെ!

virat kohli
, വെള്ളി, 15 ജൂലൈ 2022 (20:00 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറം മങ്ങിയതോടെ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയെ ടീമിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. പ്രധാനമായും വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കോലിയുടെ സാന്നിധ്യം ടീമിന് തിരിച്ചടിയായി മാറുമെന്നാണ് വിമർശകർ പറയുന്നത്. ഏകദിന,ടെസ്റ്റ് മത്സരങ്ങളിലും തൻ്റെ മുൻകാലപ്രകടനങ്ങളുടെ നിഴൽ മാത്രമാണിന്ന് കോലി.
 
എന്നാൽ 2019 ഏകദിന ലോകകപ്പിന് ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നമ്മൾ ഫോമൗട്ടെന്ന് വിധിയെഴുതുന്ന കോലിയുടെ ബാറ്റിങ്ങ് ആവറേജ് 46.6 അണ്. ഈ കാലളവിൽ ഏകദിനത്തിൽ 1000ത്തിലേറെ റൺസ് കണ്ടെത്തിയ ഒരേയൊരു ഇന്ത്യൻ ബാറ്ററും കോലി തന്നെ. 2020ൽ 9 ഏകദിനം മാത്രമാണ് കോലി കളിച്ചത്. ഇതിൽ 5 അർധസെഞ്ചുറി താരം സ്വന്തമാക്കി. 47.89 ആയിരുന്നു ആ വർഷത്തെ കോലിയുടെ ബാറ്റിങ് ശരാശരി. നേടിയതാവട്ടെ 431 റൺസും.
 
2021ൽ 3 ഏകദിനം മാത്രമാണ് കോലി കളിച്ചത്. ഇതിലുമുണ്ട് 2 അർധസെഞ്ചുറി പ്രകടനങ്ങൾ. ബാറ്റിങ് ശരാശരി 43. 2021 മുതലുള്ള ടി20 കണക്കുകളെടുത്താൽ 380 റൺസാണ് കോലി ഈ കാലയളവിൽ നേടിയത്. ഇതിൽ 5 അർധ സെഞ്ചുറികൾ, 2 ഡക്ക് എന്നിവ ഉൾപ്പെടുന്നു. ബാറ്റിങ് ശരാശരി അപ്പോഴും മോശമല്ല. 47.5.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് മനസിലാകുന്നില്ല, എന്തിനിത് വീണ്ടും വീണ്ടും ചോദിക്കുന്നു? കോലിയെ വീണ്ടും പിന്തുണച്ച് രോഹിത് ശർമ