Webdunia - Bharat's app for daily news and videos

Install App

കോഹ്ലി അല്ലാതെ മറ്റാര്? ധോണിയുടെ കട്ട ചങ്ക്; രഹസ്യം പരസ്യമാക്കി ദാദ !

കോഹ്ലിക്ക് എല്ലാം അറിയാമെന്ന് ദാദ, ഇല്ലെന്ന് വിരാട് ! - ത്രിശങ്കുവിൽ ധോണി ആരാധകർ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (11:50 IST)
ലോകകപ്പ് തോൽ‌വിക്ക് ശേഷം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഇതുവരെ ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടില്ല. നീണ്ട അവധിയെടുത്ത് മാറി നിൽക്കുകയാണ് താരം. ഇതിനിടെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇനിയൊരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതെ ധോണിക്ക് ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറയേണ്ടി വരുമെന്ന് വരെ വിമർശകർ പ്രചരിപ്പിച്ചു. 
 
വിരമിക്കല്‍ ആവശ്യം ശക്തമാണെങ്കിലും തങ്ങളുടെ പ്രിയതാരം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് ഒരു ഇന്ത്യന്‍ താരം പോലും ആവശ്യപ്പെട്ടിട്ടില്ല. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാകട്ടെ ടീമില്‍ ധോണിയുടെ സാന്നിധ്യം ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ്.
 
ഇതിനിടെ ധോണിയുടെ തിരിച്ച് വരവിനെ കുറിച്ച് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. തിരിച്ച് വരുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് ധോണിയാണെന്നും ഇക്കാര്യത്തെ കുറിച്ച് എന്തായാലും ക്യാപ്റ്റൻ വിരാട് കോലിയോടും സിലക്ടർമാരോടും ധോണി തീർച്ചയായും സംസാരിച്ചിട്ടുണ്ടാകുമെന്നും ദാദ പറയുന്നു. 
 
ദാദയുടെ പരാമർശം കോഹ്ലി ആരാധകർക്ക് ക്ഷീണമായിരിക്കുകയാണ്. ധോണിയുടെ വിരമിക്കൽ വിഷയത്തെ കുറിച്ച് അദ്ദേഹം ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളോട് കോഹ്ലി ഇതുവരെ പറഞ്ഞിരുന്നത്. വിരമിക്കലിനെ കുറിച്ചോ അവധി കഴിഞ്ഞ് എത്തുന്നതിനെ കുറിച്ചോ ധോണി തങ്ങളോട് ഒന്നും തുറന്നു സംസാരിച്ചിട്ടില്ലെന്നായിരുന്നു കോഹ്ലിയും പരിശീലകൻ രവ് ശാസ്ത്രിയും ഒരുപോലെ പറഞ്ഞിരുന്നത്. 
 
എന്നാൽ, ദാദയുടെ മറുപടിയിൽ നിന്നും വ്യക്തമാകുന്നത് ധോണി വിഷയത്തെ കുറിച്ച് കോഹ്ലി അടക്കമുള്ളവർക്ക് വ്യക്തമായ ധാരണ ഉണ്ടെന്ന് തന്നെയാണ്. ഏതായാലും കോഹ്ലിയും ധോണിയും അടക്കുള്ളവർ ഒളിപ്പിക്കുന്ന ആ സർപ്രൈസിനായി ആരാധാകർ കാത്തിരിക്കുകയാണ്. ധോണിയുടെ മടങ്ങി വരവിനായുള്ള കാത്തിരിപ്പ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments