Webdunia - Bharat's app for daily news and videos

Install App

ആ താരങ്ങൾക്കൊപ്പം ബാറ്റ് ചെയ്യാനാണ് ഇഷ്ടം, തുറന്നുവെളിപ്പെടുത്തി വിരാട് കോഹ്‌ലി

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (14:04 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് തരങ്ങളിൽ മുന്നിൽ തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സ്ഥാനം. ഗ്രൗണ്ടിൽ അഗ്രസീവ് ആയ ബറ്റിങ് ശൈലിയും. വിക്കറ്റിനിടയിലുള്ള വേഗവുമെല്ലാമാണ് താരത്തെ ആ സ്ഥാനത്ത് എത്തിച്ചത്. വിക്കറ്റുകൾക്കിടയിലുള്ള കോഹ്‌ലിയുടെ ഓട്ടത്തിന്റെ വേഗത പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ കൂടെ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലി. 
   
തനിക്കൊപ്പം വേഗത്തിൽ ഓടാൻ കഴിവുള്ള താരങ്ങളോടൊപ്പം കളിയ്ക്കുന്ന ആസ്വദിക്കാറുണ്ട് എന്നാണ് കോഹ്‌ലി പറയുന്നത്. 'എനിക്കൊപ്പം തന്നെ വേഗത്തില്‍ ഓടാന്‍ കഴിയുന്ന താരങ്ങളോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കാറുണ്ട്. ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ എംഎസ് ധോണിക്കൊപ്പവും ഐപിഎല്ലില്‍ ബാംഗ്ലൂരിനായി കളിക്കുമ്പോള്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പവുമുള്ള ബാറ്റിങ് അതുപോലെയാണ്. കോ‌ഹ്‌ലി പറഞ്ഞു.
 
2008ൽ ധോണിയുടെ ക്യാപ്റ്റൻസിയ്ക്ക് കിഴിലായിരുന്നു ഇന്ത്യൻ ടീമിലേയ്ക്കുള്ള കോഹ്‌ലിയുടെ അരങ്ങേറ്റം. മികച്ച കരിയറാണ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കോഹ്‌ലിക്ക് ലഭിച്ചത്. പിന്നീട് ധോണി ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ കോഹ്‌ലി ഇന്ത്യൻ നായകനായി. 2011ലാണ് ഡിവില്ലിയേഴ്സ് ആർബിസിയിൽ എത്തുന്നത്. പിന്നീട് അങ്ങോട്ട് ഒരു മികച്ച കൂട്ടുകെട്ട് തന്നെ രൂപപ്പെടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments