Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ടിക്‌ടോക്കിനെ നേരിടാൻ യുട്യൂബിന്റെ ഷോർട്ട്സ് വരുന്നു !

വാർത്തകൾ
, വെള്ളി, 3 ഏപ്രില്‍ 2020 (12:31 IST)
കൂറഞ്ഞ കാലംകൊണ്ട് ലോകം മുഴുവൻ തരംഗമായി മറിയ ആപ്പാണ് ടിക്‌ടോക്, ആളുകളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു മികച്ച വെർച്വവൽ പ്ലാറ്റ്‌ഫോമായി യുവാക്കൾ കണ്ടതോടെ ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഷോർട്ട് വീഡിയോ മേക്കിങ് ആപ്പായി ടിക്‌ടോക് മാറി. ഇപ്പോഴിതാ ടിക്ടോങ്കിനെ നേരിടാൻ ഷോർട്ട്സ് എന്ന ഷോർട്ട് വീഡിയോ ആപ്പുമായി എത്തുകയാണ് യുട്യൂബ്. ആപ്പ് ഈ വർഷം അവസനത്തോടെ എത്തും എന്നാണ് റിപ്പോർട്ടുകൾ. 
 
ചെറുവീഡിയോകൾ നിർമ്മിക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദിയായിരിക്കും ഷോർട്ട്സ്. ടിക്‌ടോകിനെകാൾ മികച്ച ഫീച്ചറുകളുമായാവും ഷോർട്ട്സ് എത്തുക എന്നാണ് റിപ്പോർട്ടുകൾ. യുട്യുബിൽനിന്നും പാട്ടുകളും വീഡിയോകളും ഉപയോഗിയ്ക്കാൻ സാധിക്കുന്ന വിധത്തിലാണ് ഷോർട്ട്സ് എത്തുക. ഇത് വലിയ സ്വീകാര്യത തന്നെ ഷോർട്ട്സിന് നൽകിയേക്കും. അതായത് യുട്യൂബിന് ലൈൻസൻസ് ഉള്ള എല്ലാ പാട്ടുകളും വിഡിയോകളും ഷോർട്ട്സ് ഉപയോഗിയ്ക്കുന്നവർക്ക് വീഡിയോ നിർമ്മിയ്ക്കാൻ ഉപയോഗിയ്ക്കാൻ സാദിയ്ക്കും.       

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്‌ ഡൗൺ; പൊലീസിനെ വെട്ടിച്ച് പെൺകുട്ടി കാമുകന്റെ വീട്ടിലെത്തി, അന്തംവിട്ട് വീട്ടുകാർ