സച്ചിന്‍ സ്വാധീനിച്ചിട്ടില്ല ?; കോഹ്‌ലിയുടെ ബാറ്റിംഗ് മികവിന് പിന്നില്‍ ഈ സഹതാരമാണ്

സച്ചിന്‍ സ്വാധീനിച്ചിട്ടില്ല ?; കോഹ്‌ലിയുടെ ബാറ്റിംഗ് മികവിന് പിന്നില്‍ ഈ സഹതാരമാണ്

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:34 IST)
റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പുതിയത് സൃഷ്‌ടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ മാരക പ്രകടനത്തില്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയതോടെയാണ് ഇത്ര മനോഹരമായി എങ്ങനെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്ന ചോദ്യം കോഹ്‌ലിക്ക് നേര്‍ക്കുണ്ടായത്.

ചോദ്യം ശക്തമായതോടെ തന്റെ ടെസ്‌റ്റ് ബാറ്റിംഗ് രഹസ്യം കോഹ്‌ലി വെളിപ്പെടുത്തി. “സഹതാരമായ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗ് രീതിയാണ് തന്റെ പ്രകടനത്തില്‍ മാറ്റമുണ്ടാക്കിയത്. എത്ര നേരം വേണമെങ്കിലും ക്രീസില്‍ പിടിച്ചു നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കും ക്ഷമയും കണ്ടുപഠിക്കേണ്ടതാണ്. സെഞ്ചുറികള്‍ നേടുന്നതില്‍ പൂജാരയുടെ ബാറ്റിംഗാണ് തനിക്ക് പ്രചോദനമാകുന്നത് ”- എന്നും കോഹ്‌ലി പറഞ്ഞു.

ലങ്കയ്‌ക്കെതിരെ കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി കുറിച്ച കോഹ്‌ലി വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ പേരിലുണ്ടായിരുന്ന ടെസ്‌റ്റില്‍ അഞ്ച് ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡും തകര്‍ത്തു. കഴിഞ്ഞ 17 മാസത്തിനിടെ ആറ് ഇരട്ട് സെഞ്ചുറികള്‍ സ്വന്തമാക്കിയ കോഹ്‌ലി ടെസ്‌റ്റില്‍ 5,000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments