Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലിയുടെയും മുരളി വിജയുടെയും ഡാന്‍‌സ്; അന്തം വിട്ട് ലങ്കന്‍ താരങ്ങള്‍!

സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലിയുടെയും മുരളി വിജയുടെയും ഡാന്‍‌സ്; അന്തം വിട്ട് ലങ്കന്‍ താരങ്ങള്‍!

സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലിയുടെയും മുരളി വിജയുടെയും ഡാന്‍‌സ്; അന്തം വിട്ട് ലങ്കന്‍ താരങ്ങള്‍!
ന്യൂഡല്‍ഹി , ശനി, 2 ഡിസം‌ബര്‍ 2017 (18:07 IST)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും മുരളി വിജയും നടത്തിയ ആഘോഷ പ്രകടനങ്ങള്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി. സെഞ്ചുറിക്ക് പിന്നാലെ ഗ്യാലറിയിലേക്ക് നോക്കി പിച്ചില്‍ നിന്ന് ചുവടിവച്ച മുരളി വിജയ്‌ക്ക് പിന്തുണയുമായി കോഹ്‌ലിയും ഒപ്പം ചേരുകയായിരുന്നു.

മുരളി വിജയുടെ സെഞ്ചുറിക്ക് പിന്നാലെ തന്റെ ഇരുപതാം സെഞ്ചുറി കോഹ്‌ലി കണ്ടെത്തി. ക്യാപ്‌റ്റനന് അടുത്തെത്തിയ മുരളി വിജയ് ക്യാപ്‌റ്റനെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. 163 പന്തില്‍ ഒമ്പത് ബൗണ്ടറി സഹിതമാണ് മുരളി വിജയ് സെഞ്ചുറി നേടിയത്. 110 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് കോഹ്‌ലി മൂന്നക്കം കടന്നത്.  

അതിനിടെ, ടെസ്റ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് കോഹ്‌ലി പിന്നിട്ടു. 30.3 ഓവറില്‍ ശ്രീലങ്കന്‍ പോസര്‍ ലക്മലിനെ ബൗണ്ടറി നേടിയാണ് കോലി നേട്ടത്തിലെത്തുന്ന 11മത്തെ ഇന്ത്യന്‍ താരമായത്. 5000 റണ്‍സ് പിന്നിട്ട പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‌ലി.

അതിവേഗം 5,000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളിൽ നാലാം സ്ഥാനവും സ്വന്തമാക്കി. ഗാവസ്കർ (95), വീരേന്ദർ സെവാഗ് (99), സച്ചിൻ തെൻഡുൽക്കർ (103) എന്നിവരാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു മുന്നിൽ. 105 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 5,000 റണ്‍സ് സ്വന്തമാക്കിയത്.

ലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്‌റ്റിന് ഇറങ്ങിയ കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം ഒമ്പത് ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ലോകറെക്കോർഡാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ടീമുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും തകര്‍പ്പന്‍ സെഞ്ചുറി; കോഹ്‌ലിയുടെ മാരകഫോം തുടരുന്നു - ടെസ്‌റ്റില്‍ മറ്റൊരു നാഴികക്കല്ല് കൂടി