എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം ധോണിയിലെത്തും; കോഹ്‌ലിയുടെ പ്രശംസ ഏറ്റുവാങ്ങിയത് ഇവര്‍ മാത്രം
എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം ധോണിയിലെത്തും; കോഹ്‌ലിയുടെ പ്രശംസ ഏറ്റുവാങ്ങിയത് ഇവര്‍ മാത്രം
Publish Date: Wed, 09 May 2018 (14:49 IST)
Updated Date: Wed, 09 May 2018 (14:52 IST)
മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള സ്‌നേഹബന്ധം ആരാധകര്‍ക്ക് വ്യക്തമാണ്. ഒരു കാലത്ത് കൈപിടിച്ച് നടത്തിയ ധോണിയോടുള്ള ബഹുമാനവും ആരാധനയും ഇന്ത്യന്‍ ക്യാപ്‌റ്റന്റെ വാക്കുകളില്‍ എപ്പോഴും മറഞ്ഞിരിപ്പുണ്ട്.
ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളില്‍ യുവതാരങ്ങള്‍ അടക്കമുള്ളവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോഴും നല്ല വാക്കുകള്‍ പറയാന്‍ കോഹ്‌ലി ശ്രമിച്ചില്ല. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ധോണി പുറത്തെടുക്കുന്ന മിന്നും ബാറ്റിംഗിനെ പുകഴ്‌ത്താന്‍ വിരാട് മടി കാണിച്ചതുമില്ല.
ധോണിക്ക് മികച്ച രീതിയില്‍ കളിക്കാനും ഷോട്ടുകള്‍ തെരഞ്ഞെടുക്കാനും കഴിയുന്നുണ്ടെന്നും ഇത് തനിക്ക് സന്തോഷം പകരുന്നുണ്ടെന്നുമാണ് കോഹ്‌ലി ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെയാണ് മഹിയുടെ ടീമിനെ പുകഴ്‌ത്തി ക്യാപ്‌റ്റന്‍ രംഗത്തുവന്നത്.
ഈ സീസണിലെ ഏറ്റവും മികച്ച ടീം ചെന്നൈയും കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണെന്നാണ് കോഹ്‌ലി വ്യക്തമാക്കിയത്. ബോളിംഗ് പരിഗണിച്ചാല്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് കേമന്മാരുടെ കൂട്ടമാണ്. എന്നാല്‍
ഓവര്‍ ഓള്‍ പ്രകടനം ധോണിയുടെയും അശ്വിന്റെയും ടീമിനാണെന്നും അദ്ദേഹം പറഞ്ഞു.