Publish Date: Mon, 20 Sep 2021 (07:54 IST)
Updated Date: Mon, 20 Sep 2021 (07:57 IST)
ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഐപിഎല്‍ നായകസ്ഥാനവും ഒഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ഈ സീസണ് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനം താന്‍ ഒഴിയുകയാണെന്ന് കോലി അറിയിച്ചു. നായകസ്ഥാനം ഒഴിഞ്ഞാലും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോലി തുടരും. ഐപിഎല്‍ കളിക്കുന്ന കാലത്തോളം താന്‍ ആര്‍സിബിക്കൊപ്പമുണ്ടാകുമെന്നും കോലി വ്യക്തമാക്കി.
'ആര്‍സിബി നായകനെന്ന നിലയില്‍ ഇത് എന്റെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും. ഐപിഎല്‍ അവസാന മത്സരം കളിക്കുന്നതുവരെ ഞാന്‍ ആര്‍സിബിക്കൊപ്പം തുടരും. എന്നെ വിശ്വാസത്തിലെടുത്തതിനും പിന്തുണച്ചതിനും ആര്‍സിബി ആരാധകര്‍ക്കെല്ലാം നന്ദി. യാത്രയുടെ അവസാനമല്ല ഇത്,' കോലി പറഞ്ഞു.