Webdunia - Bharat's app for daily news and videos

Install App

പിങ്ക് ബോൾ ടെസ്റ്റിൽ പ്രധാന വെല്ലുവിളി ഫീൽഡിങ് ആയിരിക്കുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി

അഭിറാം മനോഹർ
വെള്ളി, 22 നവം‌ബര്‍ 2019 (11:09 IST)
പിങ്ക് ബോൾ ഉപയോഗിച്ചുകൊണ്ടുള്ള ടെസ്റ്റ്  മത്സരത്തിൽ ഇന്ത്യ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഫീൽഡിങ്ങായിരിക്കുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. പിങ്ക് ബോൾ ഉപയോഗിച്ചുള്ള പരിശീലനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
പരിശീലന സമയത്ത് പന്തിന് ഭാരകൂടുതൽ തോന്നിയെന്നും ചെറുപ്പത്തിൽ കളിച്ചിരുന്ന സിന്തറ്റിക് ബോളുപോലെയൊ ഹോക്കി ബോൾ പോലെയൊ അനുഭവപ്പെട്ടെന്നും കോലി പറഞ്ഞു. പന്തിന് ഭാരം കൂടുതലാണെന്നും അതുകൊണ്ട് തന്നെ പന്ത് ത്രോ ചെയ്യുമ്പോൾ കൂടുതൽ ആയാസം വേണ്ടിവരുമെന്നും കോലി പറയുന്നു.
 
 റെഡ്, വൈറ്റ് ബോളുകൾ ക്യാച്ച് പിടിക്കാൻ ശ്രമിക്കുമ്പോൾ പന്തിന്റെ വേഗത പെട്ടെന്ന് തന്നെ മനസിലാക്കാൻ സാധിക്കും. എന്നാൽ പിങ്ക് ബോളിൽ ക്യാചെടുക്കാൻ പ്രയാസം നേരിടേണ്ടിവരുമെന്നും ശ്രദ്ധിച്ചില്ലെങ്കിൽ  കിട്ടേണ്ട ക്യാചുകൾ നഷ്ടമാകുമെന്നും പറഞ്ഞ കോലി പിങ്ക് പന്തിൽ പരിശീലനം നടത്തിയപ്പോൾ ബാറ്റിങ് അത്ര പ്രശ്നമായി തോന്നിയില്ലെന്നും എന്നാൽ പന്തിന്റെ മൂവ്മെന്റ് അകത്തേക്കാണോ പുറത്തേക്കാണോ എന്ന കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കേണ്ടി വരുന്നതിനാൽ അതീവ ശ്രദ്ധ ആവശ്യമാണെന്നും കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കപ്പ് കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമുണ്ടോ?,ട്രോഫി വാങ്ങാതെ കൈയ്യിൽ കിട്ടുമോ?, ഇന്ത്യൻ ടീമിനെതിരെ പാക് നായകൻ സൽമാൻ ആഘ

Rinku Singh: ഏഷ്യാകപ്പില്‍ വിജയറണ്‍ ഞാനടിക്കും, സെപ്റ്റംബര്‍ 6ന് തന്നെ റിങ്കു കുറിച്ചു, ദൈവത്തിന്റെ പ്ലാന്‍ അല്ലാതെന്ത്

അഭിമാനം കാത്തു, ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ പാരിതോഷികമായി നൽകുക 21 കോടി!

കപ്പ് പാകിസ്ഥാനിൽ കൊണ്ടുപോയി വെയ്ക്കാനല്ലല്ലോ, ഏഷ്യാകപ്പ് വിവാദത്തിൽ എസിസി ചെയർമാനെതിരെ പരാതിയുമായി ബിസിസിഐ

അവന്റെയൊരു ചെക്ക്.. ഫൈനല്‍ തോറ്റ ദേഷ്യത്തില്‍ സമ്മാനം വലിച്ചെറിഞ്ഞ് പാക് നായകന്‍, കൂവി വിളിച്ച് കാണികള്‍

അടുത്ത ലേഖനം
Show comments