100 കോടി പോരെന്ന്, കോഹ്‌ലിക്കായി പ്യൂമ ഒഴുക്കുന്ന പണം എത്രയെന്നറിഞ്ഞാല്‍ ഞെട്ടും
കോഹ്‌ലിക്ക് മുന്നില്‍ പ്യൂമയും മുട്ടുമടക്കി; വിരാട് കോടികള്‍ ചോദിച്ചു വാങ്ങി
സ്പോർട്സ് ബ്രാൻഡായ പ്യൂമയുമായി കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി അപൂർവ നേട്ടത്തിൽ. ഒരൊറ്റ ബ്രാൻഡുമായി 100 കോടി കരാറിൽ ഒപ്പിടുന്ന ആദ്യ കായിക താരമെന്ന ബഹുമതിയാണ് അദ്ദേഹം സ്വന്തമാക്കിയത്.
പ്യൂമയുമായുടെ ഗ്ലോബൽ അംബാസിഡറായി 110 കോടി രൂപയുടെ കരാറിലാണ് കോഹ്‌ലി ഒപ്പിട്ടത്. എട്ടു വര്‍ഷത്തേക്കാണ് കരാറിന്റെ കാലാവധി. പ്രതിവർഷം 12 മുതൽ 14 കോടി രൂപവരെയാണ് കോഹ്‌ലിക്ക് ലഭിക്കുന്നത്.
നേരത്തെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ടീം ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയ താരങ്ങൾ ഒന്നിലധികം ബ്രാൻഡുകളുമായി കരാറിൽ ഒപ്പിട്ട് 100 കോടി ക്ലബിൽ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരൊറ്റ ബ്രാൻഡുമായി 100 കോടിയുടെ കരാറിൽ ഏര്‍പ്പെടാന്‍ ഒരു ഇന്ത്യന്‍ താരത്തിനും കഴിഞ്ഞിരുന്നില്ല.