Virat Kohli to Retire: ബിസിസിഐ സമ്മർദ്ദം ഫലിച്ചില്ല, വിരമിക്കൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കോലി

അഭിറാം മനോഹർ
ഞായര്‍, 11 മെയ് 2025 (19:15 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ ഉറച്ച് വിരാട് കോലി. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും രണ്ടാഴ്ച മുന്‍പാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള സന്നദ്ധത കോലി അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ഥിച്ചെങ്കിലും ഇക്കാര്യത്തില്‍ കോലി ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.
 
കോലിയെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കുന്ന പലരുമായും ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നും കോലി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയുമാണെന്നുമാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനത്തില്‍ കോലി ഏറെ നിരാശനായിരുന്നു. പലപ്പോഴും പരമ്പരയ്ക്ക് ശേഷം തന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചെന്ന് കോലി സഹതാരങ്ങളെയും മാനേജ്‌മെന്റിനെയും അറിയിച്ചിരുന്നു.എന്നാല്‍ ആരും തന്നെ ഇത് ഗൗരവമായി എടുത്തിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ടെസ്റ്റില്‍ ശരാശരി പ്രകടനമാണ് കോലി നടത്തുന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തുകള്‍ കളിക്കുന്നതില്‍ താരത്തിനുള്ള ബലഹീനത എതിര്‍ടീമുകള്‍ മുതലെടുത്തിരുന്നു. ഇംഗ്ലണ്ടിലെ സീമിംഗ് അനുകൂല സാഹചര്യത്തില്‍ ഇത് കൂടുതല്‍ തുറന്ന് കാണിക്കുമെന്നും കോലി ഭയപ്പെടുന്നുണ്ട്.
 
ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ നിന്നും 46.85 ശരാശരിയില്‍ 9230 റണ്‍സാണ് കോലി നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരി ടെസ്റ്റില്‍ കോലിക്കുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി കളിച്ച 37 ടെസ്റ്റുകളില്‍ നിന്നായി 3 സെഞ്ചുറികളടക്കം 1990 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഇതാണ് ബാറ്റിംഗ് ആവറേജ് ശരാശരിയില്‍ ഒതുങ്ങാന്‍ ഇടയാക്കിയിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരുക്ക് ഭേദമായി പന്ത് തിരിച്ചെത്തുന്നു; 'ഇന്ത്യ എ'യെ നയിക്കും

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

അടുത്ത ലേഖനം
Show comments