Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റ് ക്യാപ്‌റ്റൻ സ്ഥാനം രാജിവെച്ച് വിരാട് കോലി

ടെസ്റ്റ് ക്യാപ്‌റ്റൻ സ്ഥാനം രാജിവെച്ച് വിരാട് കോലി
, ശനി, 15 ജനുവരി 2022 (19:49 IST)
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം. ഇൻസ്റ്റാഗ്രാമിലൂടെയാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.
 
2014ൽ എംഎസ് ധോണിയിൽ നിന്നും നായകസ്ഥാനം ഏറ്റെടുത്ത കോലി ഈ വർഷം വരെ 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ടെസ്റ്റ് വിജയങ്ങൾ നായകനെന്ന നിലയിൽ വിജയിച്ചു.58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം. ഓസീസ് മണ്ണിൽ രണ്ട് തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര വിജയിച്ചപ്പോൾ കോലിയായിരുന്നു നായകൻ.
 
നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസിഐ ഏകദിന നായകസ്ഥാനത്ത് നിന്നും താരത്തെ മാറ്റിയിരുന്നു. ഇതിനെ തുടർന്നുള്ള വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് താരം ടെസ്റ്റ് ക്യാപ്‌റ്റൻസിയിൽ നിന്നും രാജിവെച്ചത്.
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കോലിയുടെ രാജി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ഭേദപ്പെട്ടതിന് പിന്നാലെ ഹൃദ്രോഗം: അൽഫോൺസോ ഡേവിഡ് മാസങ്ങളോളം പുറത്തിരിക്കും