Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയെ പറഞ്ഞാല്‍ ക്യാപ്‌റ്റന് പിടിക്കില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി

ധോണിയെ പറഞ്ഞാല്‍ ക്യാപ്‌റ്റന് പിടിക്കില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി

ധോണിയെ പറഞ്ഞാല്‍ ക്യാപ്‌റ്റന് പിടിക്കില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി
തിരുവനന്തപുരം , ബുധന്‍, 8 നവം‌ബര്‍ 2017 (14:14 IST)
കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമിന് ധോണിയുടെ സേവനം ഇനിയും ആവശ്യമുണ്ട്. ഒരു കളിയിലെ പരാജയം വിലയിരുത്തി അദ്ദേഹത്തെ തള്ളിപ്പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറയുന്നത് നല്ല പ്രവണതയല്ല. ഇന്ത്യന്‍ ടീമിന് വലിയ സംഭാവന ചെയ്‌ത താരമാണ് ധോണി. മികച്ച ശാരീരികക്ഷമതയുള്ള അദ്ദേഹം ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നിട്ടും മഹിക്കു നേരെ ചിലര്‍ വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി-20യില്‍ വേഗം റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാണ് എല്ലാവരും ധോണിയെ വിമര്‍ശിക്കുന്നത്. ആ കളിയില്‍ കൂറ്റനടിക്കാരനായ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പോലും മികവ് കാട്ടാനായില്ല. എട്ടോ ഒമ്പതോ റണ്‍സ് ശരാശരി വേണ്ട സമയത്താണ് അദ്ദേഹം ക്രീസില്‍ വന്നത്. ന്യബോള്‍ എടുക്കുന്ന സമയവുമായിരുന്നു. ഇതൊന്നും കാണാതെയാണ് ടീമിന് ഏറ്റവും കൂടുതല്‍ സംഭാവന നാല്‍കിയ ധോണിയെ എല്ലാവരും വിമര്‍ശിക്കുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ടീമിന്റെയും മാനേജ്‌മെന്റിന്റെയും പൂര്‍ണ്ണ പിന്തുണയുള്ള താരാമാണ് ധോണി. ജനങ്ങളുടെ വൈകാരികത കലര്‍ന്ന അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പറ്റില്ല. ഗ്രൌണ്ടിലിറങ്ങി കളിക്കുന്നവര്‍ക്കു മാത്രമെ സന്തര്‍ഭങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്ത താരമാണ് ധോണിയെന്നും കോഹ്‌ലി തിരുവനന്തപുരത്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയേയും കിവികളേയും തോല്‍പ്പിച്ചു; ത്രസിപ്പിക്കുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി കോഹ്‌ലിപ്പട