നഷ്‌ടങ്ങളുടെ പതിനെട്ട്; കോഹ്‌ലിയുടെ ജേഴ്‌സി നമ്പരിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ ?
പതിനെട്ട് എന്ന നമ്പര്‍ തെരഞ്ഞെടുക്കാന്‍ വിരാടിനെ പ്രേരിപ്പിച്ചത് 2006 ഫെബ്രുവരി 18ന് നടന്ന ഒരു വേര്‍പെടലായിരുന്നു
ടീം ഇന്ത്യയുടെ നെടും തൂണാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമില്‍ ഏറ്റവും ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സുമുള്ള വെടിക്കെട്ട് താരമാണ് കോഹ്‌ലി. ക്രിക്കറ്റിലും വ്യക്തിജീവിതത്തിലും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ടെസ്‌റ്റ് നായകന്റെ ജേഴ്‌സി നമ്പറിന്റെ പ്രത്യേകത എന്താണെന്ന് ആരാധകര്‍ക്ക് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രീയതാരത്തിന്റെ ജേഴ്‌സി നമ്പറിന് പിന്നില്‍ നഷ്‌ടങ്ങളുടെ ഒരു ദിനമുണ്ട്. പതിനെട്ട് എന്ന നമ്പര്‍ തെരഞ്ഞെടുക്കാന്‍ വിരാടിനെ പ്രേരിപ്പിച്ചത് 2006 ഫെബ്രുവരി 18ന് നടന്ന ഒരു വേര്‍പെടലായിരുന്നു. അന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവായ പ്രേം കോഹ്‌ലി മരണപ്പെട്ടത്. ആ സമയം അണ്ടര്‍ 19 ടീം ഇന്ത്യക്കായി കളിക്കുകയായിരുന്നു കോഹ്ലി. തന്റെ പിതാവിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കോഹ്ലി 18 തന്റെ ജെഴ്‌സി നമ്പറായി തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ ടീമിനായി കോഹ്‌ലി കളിക്കുന്നത് കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പിതാവ് തന്നെയായിരുന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന അദ്ദേഹം മകന് അകമഴിഞ്ഞ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ നീലകുപ്പായത്തില്‍ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെക്കുന്നതും കാണാനുളള ഭാഗ്യം പിതാവിനുണ്ടായില്ല. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റുകളായ ക്രിക്കറ്റ് ട്രാക്കറും ബീയിംഗ് ഇന്ത്യയുമാണ് ഈ രഹസ്യം പുറത്ത് വിട്ടത്.