Virat Kohli: സലാം കോലി; ടെസ്റ്റിലെ സെഞ്ചുറി ക്ഷാമത്തിന് അവസാനം, അഹമ്മദാബാദില്‍ തകര്‍പ്പന്‍ സെഞ്ചുറി
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്
Virat Kohli: അഹമ്മദാബാദ് ടെസ്റ്റില്‍ സെഞ്ചുറിയുമായി വിരാട് കോലി. 241 പന്തില്‍ അഞ്ച് ഫോര്‍ സഹിതമാണ് കോലി സെഞ്ചുറി നേടിയത്. ടെസ്റ്റ് കരിയറിലെ 28-ാം സെഞ്ചുറിയാണ് കോലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 27-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷം 41 ഇന്നിങ്‌സുകള്‍ കഴിഞ്ഞാണ് കോലി 28-ാം സെഞ്ചുറി നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ കോലിയുടെ 16-ാം സെഞ്ചുറിയാണിത്.
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്. 140 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 400 റണ്‍സ് നേടിയിട്ടുണ്ട്. 480 റണ്‍സാണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.