Webdunia - Bharat's app for daily news and videos

Install App

Virat Kohli: വീണ്ടും ആര്‍സിബി നായകനാകാന്‍ വിരാട് കോലി !

അടുത്ത സീസണോടു കൂടി കോലി ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്

രേണുക വേണു
വ്യാഴം, 4 ജൂലൈ 2024 (07:54 IST)
Virat Kohli

Virat Kohli: വിരാട് കോലിക്ക് വീണ്ടും നായകസ്ഥാനം നല്‍കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിലവിലെ നായകനായ ഫാഫ് ഡു പ്ലെസിസ് അടുത്ത സീസണില്‍ കളിക്കാത്ത സാഹചര്യത്തിലാണ് ഫ്രാഞ്ചൈസിയുടെ അപ്രതീക്ഷിത നീക്കം. 2025 സീസണില്‍ ടീമിനെ നയിക്കണമെന്നാണ് ഫ്രാഞ്ചൈസി കോലിയോട് ആവശ്യപ്പെടാന്‍ പോകുന്നത്. കോലിയുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ ആര്‍സിബി ഔദ്യോഗിക പ്രഖ്യാപനം നടത്തുക. 
 
അടുത്ത സീസണോടു കൂടി കോലി ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്. അതുകൂടി പരിഗണിച്ചാണ് കോലിക്ക് ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്യാന്‍ ആര്‍സിബി തീരുമാനിച്ചിരിക്കുന്നത്. കോലി ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ വരുന്ന മെഗാ താരലേലത്തില്‍ ക്യാപ്റ്റന്‍സിക്ക് വേണ്ടി മറ്റൊരു താരത്തെ തേടേണ്ടിവരും. 
 
2008 ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച കോലി 2013 ലാണ് ആര്‍സിബി നായകസ്ഥാനത്ത് എത്തിയത്. 2022 ല്‍ കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ 252 കളികളില്‍ നിന്ന് 131.97 സ്‌ട്രൈക്ക് റേറ്റില്‍ 8004 റണ്‍സ് നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments