Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാമ്പ്യന്മാർക്കിനി രാജകീയ സ്വീകരണം,ദില്ലിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, മുംബൈയിൽ തുറന്ന ബസിൽ വിക്ടറി മാർച്ച്

Indian Team

അഭിറാം മനോഹർ

, ബുധന്‍, 3 ജൂലൈ 2024 (17:49 IST)
ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ നാളെ രാജ്യത്ത് തിരിച്ചെത്തും. കഴിഞ്ഞ ജൂണ്‍ 29ന് ഫൈനല്‍ മത്സരം കഴിഞ്ഞെങ്കിലും ബാര്‍ബഡോസില്‍ ആഞ്ഞടിച്ച ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് താരങ്ങളുടെ തിരിച്ചുവരവ് നീളുകയായിരുന്നു. ബാര്‍ബഡോസില്‍ നിന്നും ബിസിസിഐ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് കളിക്കാരും അവരുടെ കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും യാത്ര തിരിച്ചിരിക്കുന്നത്. നാളെ പുലര്‍ച്ചയോടെയാകും ഇന്ത്യന്‍ ടീം ദില്ലിയില്‍ എത്തിച്ചേരുക.
 
 നാളെ ലോകകപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കുന്ന ടീമംഗങ്ങള്‍ അതിന് ശേഷം സ്വീകരണം ഏറ്റുവാങ്ങാനായി മുംബൈയിലേക്ക് തിരിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ തുറന്ന ബസില്‍ കിരീടവുമായി ലോകചാമ്പ്യന്മാര്‍ വിക്ടറി മാര്‍ച്ച് നടത്തും. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടക്കുന്ന വിജയാഘോഷത്തിലും പങ്കെടുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hardik Pandya: വെറുക്കപ്പെട്ടവനിൽ നിന്നും പ്രിയപ്പെട്ടവനിലേക്ക്, ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ