Webdunia - Bharat's app for daily news and videos

Install App

പരിക്ക് വില്ലനാകുന്നു, കോലിക്ക് ഏകദിന പരമ്പരയും നഷ്ടമായേക്കും

Webdunia
ചൊവ്വ, 4 ജനുവരി 2022 (20:30 IST)
ദക്ഷിണാഫ്രിയ്ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യയ്ക്ക് പരിക്ക് തിരിച്ചടിയാവുന്നു. പരിക്കിനെ തുടർന്ന് രണ്ടാം ടെസ്റ്റിൽ നിന്നും മാറി നിന്ന ഇന്ത്യൻ നായകൻ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
 
ജോഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ പരിക്കിനെ തുടർന്ന് കോലി മാറി നിന്നിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റിൽ കോലി കളിക്കുമെന്നാണ് റിപ്പോർട്ട്. കോലിയുടെ നൂറാം ടെസ്റ്റ് മത്സരമാകും ഇത്. ടെസ്റ്റ് മത്സരത്തിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് കോലി വിട്ടുനിന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുറത്തിനേറ്റ പരിക്കാണ് കോലിക്ക് വില്ലനായിരിക്കുന്നത്.
 
നായകന്‍ രോഹിത് ശര്‍മക്ക് പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയും നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ കോലി ഒപ്പമുണ്ടെന്നതായിരുന്നു ഇന്ത്യയുടെ ആത്മവിശ്വാസം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയിൽ കോലിയെ പോലൊരു സീനിയർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കാനിടയുണ്ട്.ഇടവേളക്ക് ശേഷം കോലിയുടെ ഏകദിന സെഞ്ച്വറി കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന വാർത്ത കൂടിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments