Publish Date: Tue, 04 Jan 2022 (11:35 IST)
Updated Date: Tue, 04 Jan 2022 (11:39 IST)
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.സൈക്കോ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ തനിക്ക് പരിക്കുപറ്റിയെന്ന് കൈലാഷ്.
കൈലാഷിന്റെ വാക്കുകളിലേക്ക്
'പള്ളിമണി ണാം ണാം.. ഉള്ളലിയും ണാം ണാം..' ചിത്രഞ്ജലിയിലെ 'പള്ളിമണി'യുടെ സെറ്റില്‍ ഇന്നു രാവിലെ റീ-ജോയിന്‍ ചെയ്തു. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടെയുണ്ടായ അപകടം ഏവരുടെയും പ്രാര്‍ത്ഥനയും കരുതലും കൊണ്ട് നിസ്സാരമായി മാഞ്ഞുപോയി. പ്രിയരുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് നന്ദി. 'പള്ളിമണി ണാം ണാം..' (കാവാലത്തോട് കടപ്പാട്)
ഒരു രാത്രിയില്‍ അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.