Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി ആ കടുംകൈ ചെയ്‌തിട്ടും ടീം തോറ്റു; ഇന്ത്യന്‍ ക്യാപ്‌റ്റനെ വേട്ടയാടുന്നത് തീരാത്ത ദുരന്തമോ ?

ഞാന്‍ ആ കടുംകൈ ചെയ്യുന്നത് ടീമിന് വേണ്ടി: കോഹ്‌ലി

കോഹ്‌ലി ആ കടുംകൈ ചെയ്‌തിട്ടും ടീം തോറ്റു; ഇന്ത്യന്‍ ക്യാപ്‌റ്റനെ വേട്ടയാടുന്നത് തീരാത്ത ദുരന്തമോ ?
ന്യൂഡല്‍ഹി , ശനി, 28 ജനുവരി 2017 (15:06 IST)
ടീമിന്റെ ജയത്തിനായി താന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ എന്തുകൊണ്ടാണ് ഓപ്പണിങ്ങ് സ്ഥാനത്ത് ഇറങ്ങിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഹിത് ശര്‍മ്മ ടീമില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ഓപ്പണിംഗ് ഇറങ്ങേണ്ടത് അത്യാവശ്യമാണ്. ടീമിനെ സന്തുലിതമാക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ല. ഐപിഎല്ലില്‍ ഓപ്പണ്‍ ചെയ്‌ത് പരിചയമുള്ളതിനാല്‍ തന്നെ സംബന്ധിച്ച് ഇത് പ്രശ്‌നമല്ല. അതിനാലാണ് ആദ്യ ട്വന്റി 20യില്‍ ഓപ്പണ്‍ ചെയ്‌തതെന്നും കോഹ്‌ലി പറഞ്ഞു.

ഞാന്‍ ഓപ്പണിംഗ് ഇറങ്ങിയാല്‍ മധ്യനിരയില്‍ ഒരു ബാറ്റ്‌സ്‌മാനെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കും. പരിചയമില്ലാത്ത ഒരു താരത്തെ ഈ സ്ഥാനത്ത് ഇറക്കുന്നത് നീതിയുക്‍തമല്ല. സുരേഷ് റെയ്‌നയെ പോലുള്ള താരങ്ങള്‍ മൂന്നാം നമ്പറില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ്. രോഹിത്ത് ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെ ഓപ്പണ്‍ ചെയ്യുമെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി.

ഓപ്പണറായി ഇറങ്ങണമെന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. മൂന്നാം സ്ഥാനമാണ് എന്റെ ബാറ്റിങ്ങ് പൊസിഷന്‍. ടീം മാനേജ്‌മെന്റ് പറയുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഞാന്‍ തയാറുമാണ്. പൂര്‍ണ്ണ ഫിറ്റ്‌നസ് നേടി രോഹിത്ത് തിരിച്ചെത്തും വരെ ഇങ്ങനെ തന്നെയാകും. ഓപ്പണര്‍മാര്‍ നല്ല സ്‌കോറുകള്‍ കണ്ടെത്തണമെന്നാണ് ടീം ആഗ്രഹിക്കുന്നതെങ്കിലും മിക്കപ്പോഴും അത് സാധ്യമാകില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ശിഖര്‍ ധവാന്‍ മോശം മോശം ഫോമില്‍ തുടരുന്നതാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങളിലും ഓപ്പണിംഗ് ജോഡികള്‍ പരാജയമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌ട്രേലിയയില്‍ നിന്ന് തോറ്റോടി വന്ന പാക് ടീമിനെ പരിഹസിച്ച് അക്‍തര്‍ രംഗത്ത്