Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിക്ക് പിന്തുണയുമായി ധോണി; ഇന്ത്യന്‍ ടീമില്‍ കലാപമോ ? - ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ഗാംഗുലിയോട് വിരാട്

ഇന്ത്യന്‍ ടീമില്‍ കലാപമോ ?; ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ഗാംഗുലിയോട് കോഹ്‌ലി

കോഹ്‌ലിക്ക് പിന്തുണയുമായി ധോണി; ഇന്ത്യന്‍ ടീമില്‍ കലാപമോ ? - ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് ഗാംഗുലിയോട് വിരാട്
ന്യൂഡല്‍ഹി , ചൊവ്വ, 30 മെയ് 2017 (14:05 IST)
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂമില്‍ ഡ്രസിംഗ് റൂമില്‍ അഭിപ്രായ വ്യത്യാസം ശക്തമെന്ന് റിപ്പോര്‍ട്ട്.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയുമടങ്ങുന്ന മുതിര്‍ന്ന താരങ്ങളാണ് പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

കുംബ്ലെയുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് കോഹ്‌ലിക്കുള്ളത്. അദ്ദേഹത്തിന്റെ കര്‍ശനമായ ശൈലി മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് വിരാട് സുപ്രീംകോടതി നിയോഗിയ ഭരണ സമിതിയെ അറിയിച്ചു. കോഹ്‌ലിക്കൊപ്പം ധോണിയടക്കമുള്ള താരങ്ങള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

കളിക്കാരെ വിശ്വാസത്തിലെടുത്ത് ടീമില്‍ അഴിച്ചു പണികള്‍ നടത്തിയിരുന്ന രവിശാസ്ത്രിയെ പോലുള്ളവര്‍ മതിയെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തിന് ശേഷം നിലവിലെ ടീമിലെ  സാഹചര്യം ബിസിസിഐ ഉപദേശ സമിത അംഗമായ സൗരവ് ഗാംഗുലിയോട് കോഹ്‌ലി വ്യക്തമാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.

ധര്‍മ്മശാലയില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയ്‌ക്കിടെയാണ് കോഹ്‌ലി കുംബ്ലെ ബന്ധം വഷളായത്. പരുക്കേറ്റ കോഹ്‌ലിക്ക് പകരം ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കാന്‍ നീക്കം നടത്തി. ഈ സംഭവങ്ങളൊന്നും വിരാട് അറിഞ്ഞില്ല. അവസാന നിമിഷമാണ് കോഹ്‌ലി ഇക്കാര്യമറിഞ്ഞത്. ഇതോടെയാണ് കോഹ്‌ലി എതിര്‍പ്പ് ശക്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ ധര്‍മ്മശാലയില്‍ നടന്ന നാലാം ടെസ്റ്റിനിടെയാണത്രെ കുംബ്ലെയും കോഹ്ലിയും തമ്മിലുളള പോര് ശക്തമായത്. പരിക്കേറ്റ കോഹ്ലിയ്ക്ക് പകരം ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ടീമിലെടുക്കാന്‍ കുംബ്ലെ വാദിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം മാത്രമാണ് കോഹ്ലി തനിക്ക് പകരം കുല്‍ദീപ് കളിക്കുമെന്ന കാര്യം അറിഞ്ഞത്. ഇത് ഇരുവരും തമ്മിലുളള ബന്ധം വഷളാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസിക്ക് തുല്യം മെസി മാത്രം; റെക്കോര്‍ഡ് തിളക്കത്തില്‍ ഗോൾഡൻ ഷൂ പുരസ്കാര മികവില്‍ സൂപ്പർതാരം