Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോൺ ബ്രാഡ്മാന്റെ പിൻഗാമി സച്ചിനല്ല, കോഹ്‌ലി, ക്രിക്കറ്റര്‍മാര്‍ക്കിടയിലെ അപൂവയിനം: സങ്കക്കാര

ഡോൺ ബ്രാഡ്മാന്റെ പിൻഗാമി സച്ചിനല്ല, കോഹ്‌ലി, ക്രിക്കറ്റര്‍മാര്‍ക്കിടയിലെ അപൂവയിനം: സങ്കക്കാര
, തിങ്കള്‍, 15 ജൂണ്‍ 2020 (14:11 IST)
ഓസ്ട്രേലിയൻ ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്റ് പിൻഗാമിയായി വിശേഷിപ്പിയ്ക്കപ്പെട്ടത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആയിരുന്നു. അവിശ്വസനീയം എന്ന് തോന്നുന്ന റെക്കോർഡുകൾ കളിക്കളത്തിൽ കുറിച്ച താരം. എന്നാൽ ബ്രാഡ്മാന്റെ പിഗാമിയാകാൻ കഴിവുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മുൻ ശ്രിലങ്കൻ ഇതിഹാസ താരം കുമാർ സങ്കക്കാര. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേഷവും റണ്‍സെടുക്കാനുള്ള ദാഹവും കോഹ്‌ലിയെ ഇതിഹാസ താരമാക്കി മാറ്റുമെന്ന് സങ്കക്കാര പറയുന്നു
 
അസാധാരണമായ ഫിറ്റ്‌നസുള്ള കളിക്കാരനാണ് കോഹ്‌ലി‌. ഞാനത് നേരിൽ കണ്ടിട്ടുണ്ട്. മറ്റുള്ളവർ പറയുന്നതും കേട്ടിട്ടുണ്ട്. ശാരീരികമായും മാനസികമായും പ്രതിഭയുള്ള താരമാണ് കോഹ്‌ലി കളിക്കളത്തിന് അകത്തും പുറത്തും ഏറ്റവും കേമനാവുന്നതിനു വേണ്ടി കോ‌ഹ്‌ലി നടത്തുന്ന ആത്മസമര്‍പ്പണം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാവാനുള്ള അവസരം കോഹ്‌ലിയ്ക്കുണ്ട് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ അപൂർവയിനം എന്നു വേണമെങ്കില്‍ കോഹ്‌ലിയെ വിശേഷിപ്പിക്കാം 
 
വിരാടില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ പാഷന്‍ തന്നെയാണ്.  കളിക്കളത്തില്‍ വികാരങ്ങള്‍ അദ്ദേഹം തുറന്നുപ്രകടിപ്പിയ്ക്കും പഴയ ശൈലിയിൽ കളിയ്ക്കുന്ന ക്രിക്കറ്ററാണ് കോഹ്‌ലി. കാരണം ഒരു പാട് ഫാന്‍സി ഷോട്ടുകള്‍ അദ്ദേഹം കളിക്കാറില്ല. പ്രദർശനങ്ങൾക്ക് അപ്പുറത്ത് ടീമിന് ഫലവത്താകുന്ന തരത്തിലാണ് കോഹ്‌ലി ബാറ്റ് ചെയ്യാറുള്ളത്.' സങ്കക്കാര പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലോ, അതോ ടി20 ലോകകപ്പോ, ഏത് ടൂർണമെന്റിന് പ്രാധാന്യം നൽകും എന്ന് ചോദ്യം, മറുപടി നൽകി രോഹിത് ശർമ്മ !