ഇന്ത്യയുടെ ഏകദിന ടെസ്റ്റ് ടീം നായകനായ വിരാട് കോലി അടുത്തെങ്ങും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ പോകുന്നില്ലെന്ന് മുൻ പരിശീലകൻ രവി ശാസ്‌ത്രി. ഒരു ദേശീയമാധ്യമത്തോട് സംസാരിക്കവെയാണ് രവി ശാസ്‌ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
6-7 വര്‍ഷമെങ്കിലും ഇന്ത്യക്കു വേണ്ടി കോലി ഇനിയും കളിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്നെക്കുറിച്ച് വരുന്ന വിമർശനങ്ങളെയും ആരോപണങ്ങളെയും കോലി ശ്രദ്ധിക്കാറില്ലെന്നും രവി ശാസ്‌ത്രി വ്യക്തമാക്കി. അതേസമയം കോലിക്ക് സഹതാരങ്ങളുടെ പിന്തുണ നഷ്ടമായിയെന്ന റിപ്പോർട്ടുകളെ ശാസ്‌ത്രി തള്ളി.ഒരു ക്യാപ്‌റ്റനെന്ന നിലയിൽ കോലി സ്വന്തമാക്കിയ നേട്ടങ്ങളെ പലരും താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നുവെന്നും രവി ശാസ്‌ത്രി പറഞ്ഞു.