Webdunia - Bharat's app for daily news and videos

Install App

പന്തിന് മുമ്പേ പരിഗണിക്കേണ്ടത് റെയ്നയെ; ചർച്ചകൾ സജീവം

ഈ ഓൾ റൗണ്ടറെ കണ്ടില്ലെന്ന് നടിക്കുന്നു...

Webdunia
വെള്ളി, 10 മെയ് 2019 (15:45 IST)
ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തവരെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. ഋഷഭ് പന്തും അമ്പാട്ടി റായുഡുവും നിറഞ്ഞ് നിൽക്കുന്ന ചർച്ചയിൽ കഴിഞ്ഞ രണ്ട് ദിവസമായി പന്തിന് തന്നെയാണ് മുൻ തൂക്കം. അത് കഴിഞ്ഞ ദിസത്തെ ക്വാളിഫയറിലെ പന്തിന്റെ പെർഫോമസിന്റെ അടിസ്ഥാനത്തിലാണ്. ഐ പി എല്ലിലെ പ്രകടനം ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡമാക്കില്ലെന്ന് കോഹ്ലി നേരത്തേ പറഞ്ഞിരുന്നെങ്കിലും ഐ പി എല്ലിൽ പന്ത് നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ടീം പ്രവേശനത്തിനായി മുറവിളി ഉയരുകയാണ്. 
 
എന്നാൽ, ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിൽ എടുക്കാനാണെങ്കിൽ പന്തിനേക്കാൾ മുൻപേ പരിഗണിക്കേണ്ടത് സുരേഷ് റെയ്നയെ ആണ്. ഐ പി എല്ലിന്റെ എല്ലാ സീസണുകളിലും അസാധാരണമായ ബാറ്റിംഗ് പെർഫോമൻസ് ആണ് റെയ്ന നടത്തിയത്. 2008ൽ 421 റൺസ് ആയിരുന്നു റെയ്നയുടെ സമ്പാദ്യം. 2009ൽ 434 റൺസ്, 2010ൽ 520 റൺസ്, 2011ൽ 438 റൺസ്, 2012 441 റൺസ്, 2013ൽ 634 റൺസ്, 2014ൽ 523 റൺസ്, 2015ൽ 374 റൺസ്, 2016ൽ 399 റൺസ്, 2017ൽ 442 റൺസ്, 2018ൽ 445 റൺസ്, 2019ൽ ഇതുവരെ 350 റൺസ് എന്നിങ്ങനെയാണ് റെയ്നയുടെ സ്കോർ. 
 
എല്ലാ ഐ പി എൽ സീസണിലും 350 റൺസിൽ കൂടുതൽ സ്കോർ ചെയ്ത ഏക താരവും സുരേഷ് റെയ്ന ആണ്. ബാറ്റിംഗ് പെർഫോമൻസ് മാത്രമല്ല, ബൗളിംഗിലും ഒന്നാന്തരം പ്രകടനം കാഴ്ച വെയ്ക്കുന്ന റെയ്ന നമ്പർ വൺ ഫീൽഡർ കൂടിയാണ്. ഇത്രയും മികച്ച ഒരു ഓൾറൗണ്ടറെ കണ്ടില്ലെന്ന് നടിക്കുകയും മോശം പ്രകടനത്തിന്റെ ഗ്രാഫ് മാത്രം ഉയർത്തുന്ന ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന സെലക്ടർമാരുടെ തീരുമാനമാണ് ഇന്ന് സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് പ്രേമികളുടെ ചർച്ചകളിലും ഏറ്റവും അധികം വിമർശിക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments