Webdunia - Bharat's app for daily news and videos

Install App

മികവ് പുലർത്താത്ത സീനിയർ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് നന്ദിയെന്ന് പറഞ്ഞ് ഒഴിവാക്കാൻ ടീം തയ്യാറാകണം: സെവാഗ്

Webdunia
ശനി, 12 നവം‌ബര്‍ 2022 (09:24 IST)
ടി20 ലോകകപ്പിലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ തോറ്റതിനോടല്ല ഒരു പോരാട്ടം കൂടി കാഴ്ചവെയ്ക്കാൻ ടീമിനായില്ലെന്ന് സെവാഗ് പറയുന്നു. ടീം മാനേജ്മെൻ്റിൻ്റെ സെലക്ഷൻ രീതിക്കെതിരെയും സെവാഗ് പ്രതികരിച്ചു.
 
സഞ്ജു സാംസൺ,ഇഷാൻ കിഷൻ,പൃഥ്വി ഷാ, റുതുരാജ് മുതലായ യുവതാരങ്ങളെ ദ്വിരാഷ്ട്ര പരമ്പരകളിൽ മാത്രം കളിപ്പിക്കുകയും അതിന് ശേഷം ലോകകപ്പ് പോലുള്ള വലിയ ടൂർണമെൻ്റുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നരീതി ശരിയല്ലെന്ന് സെവാഗ് പറഞ്ഞു. ഈ യുവതാരങ്ങളെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചവരാണ്. അവിടെ റൺസടിച്ചിട്ടുണ്ട്.
 
ദ്വിരാഷ്ട്ര പരമ്പരകൾ വരുമ്പോൾ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയും യുവതാരങ്ങളെ പരീക്ഷിക്കുകയും ചെയ്യും. എന്നിട്ട് വലിയ ടൂർണമെൻ്റുകളിൽ യുവതാരങ്ങളെ മാറ്റി സീനിയർ താരങ്ങൾ തിരിച്ചെത്തും. ഇപ്പോൾ ന്യൂസിലൻഡ് പര്യടനത്തിൽ യുവതാരങ്ങളാണ് കളിക്കുന്നത്. അവർ അവിടെ മികവ് തെളിയിച്ചാൽ എന്താണ് ലഭിക്കുക. സീനിയർ താരങ്ങൾ  തിരിച്ചെത്തുമ്പോൾ അവർ പുറത്താകും. മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലെടുക്കാനും മികവിലേക്കുയരാത്ത സീനിയർ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് നന്ദിയെന്ന് പറഞ്ഞ് ഒഴിവാക്കാനും ക്രിക്കറ്റ് ബോർഡ് തയ്യാറാവണമെന്നും സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments