Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹയ്യ കാർഡ് ഉടമകൾക്ക് ഉംറ വിസ സൗജന്യം, അനുമതി പ്രാബല്യത്തിൽ

ഹയ്യ കാർഡ് ഉടമകൾക്ക് ഉംറ വിസ സൗജന്യം, അനുമതി പ്രാബല്യത്തിൽ
, വെള്ളി, 11 നവം‌ബര്‍ 2022 (19:42 IST)
ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ഖത്തറിൻ്റെ ഹയ്യാ കാർഡ് ഉള്ളവർക്ക് സൗദി അറേബ്യയിലെത്തി ഉംറ തീർഥാടനവും മദീന സിയാറത്തും നടത്താനുള്ള അനുമതി പ്രാബല്യത്തിൽ. ഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യ വിസയാണ് സൗദി അനുവദിക്കുന്നത്. എന്നാൽ ഇവർ സൗദിയിലെത്തും മുൻപ് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണം.
 
ഹയ്യാ കാർഡ് ഉടമകൾക്ക് സൗദി മൾട്ടിപ്പിൾ എൻട്രി വിസയാണ് അനുവദിക്കുന്നത്. കാലാവധിക്കുള്ളിൽ ഈ വിസയിൽ എത്ര തവണയും സൗദിയിൽ വരാനും പുറത്തുപോകാനും സാധിക്കും. ഹയ്യാ കാർഡ് ഉപയോഗിച്ച് ആദ്യം തന്നെ ഖത്തറിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല.ലോകകപ്പ് മത്സരത്തിനിടെ സൗദി അറേബ്യ സന്ദര്‍ശിക്കാനും കുറഞ്ഞ ചെലവില്‍ സൗദിയില്‍ താമസിക്കാനുമുള്ള അവസരമാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലൻഡ് പര്യടനത്തിൽ ദ്രാവിഡിന് വിശ്രമം, ലക്ഷ്മൺ ഇന്ത്യൻ ടീം പരിശീലകൻ