അസാധ്യ ബാറ്റിങ് നിര, ചെന്നൈയെ തോൽപ്പിക്കണമെങ്കിൽ 40 ഓവറും നന്നായി കളിക്കണമെന്ന് സേവാഗ്

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (20:28 IST)
ഐപിഎല്ലിൽ മറ്റ് ടീമുകൾക്ക് എത്തിപ്പിടിക്കാനാവാത്ത പ്രകടനമാണ് വയസൻ പടയെന്ന വിമർശനങ്ങൾ പല തവണ ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ കൊൽക്കത്തയ്ക്കെതിരെ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്.
 
ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും നല്ല രീതിയിൽ തുടങ്ങിയെങ്കിലും മധ്യനിര തകർന്നതോടെ ചെന്നൈ തോൽവി മണത്തിരുന്നു. എന്നാൽ അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ ആഞ്ഞടിച്ചതോടെയാണ് ചെന്നൈ മത്സരം കൊൽക്കത്തയിൽ നിന്നും പിടിച്ചുവാങ്ങിയത്. ഇപ്പോഴിതാ ചെന്നൈയുടെ വിജയത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായ വിരേന്ദർ സെവാഗ്.
 
സിഎസ്കെയെ തോൽപ്പിക്കണമെങ്കിൽ നിങ്ങൾ 40 ഓവറും മികച്ച ക്രിക്കറ്റ് കാഴ്‌ച്ചവെയ്ക്കണമെന്നാണ് സെവാഗ് പറയുന്നത്. ബൗളിങ് മാത്രമാണ് സിഎസ്‌കെയ്ക്ക് ദൗർബല്യമായുള്ളത്. കൊൽക്കത്തയെ അവർക്ക് സുഖമായി 150-160ൽ ഒതുക്കാമായിരുന്നു എന്നാൽ സാധിച്ചില്ല. ചെന്നൈ ആദ്യം ബാറ്റ് ചെയ്‌ത് 160-170ൽ ഒതുങ്ങിയാൽ കളി ജയിക്കുക എളുപ്പമാവില്ല.
 
 എന്നാൽ ബൗളിങ്ങിലെ പ്രശ്‌നം മാറ്റിനിർത്തിയാൽ അസാധ്യമായ ബാറ്റിങ് നിരയാണ് ചെന്നൈയ്ക്കുള്ളത്. അവസാന സ്ഥാനം വരെ ബാറ്റിങ് ചെയ്യാൻ കഴിവുള്ളവർ ടീമിൽ ഉള്ളത് ചെന്നൈയെ അപകടകാരികളാക്കുന്നു. സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

ആശയ്ക്ക് ആശിച്ച വില, സജനയെ നിലനിർത്തി മുംബൈ, മിന്നുമണിയും മിന്നി, താരലേലത്തിൽ മലയാളിതിളക്കം

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

അടുത്ത ലേഖനം
Show comments