Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല'; ചഹലിനെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ രൂക്ഷമായി പ്രതികരിച്ച് വിരേന്ദര്‍ സെവാഗ്

'എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല'; ചഹലിനെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ രൂക്ഷമായി പ്രതികരിച്ച് വിരേന്ദര്‍ സെവാഗ്
, തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (08:56 IST)
ടി 20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച സ്പിന്നറായ യുസ്വേന്ദ്ര ചഹലിനെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുന്‍താരം വിരേന്ദര്‍ സെവാഗ്. ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ചഹല്‍ ഇല്ലാത്തതിന്റെ കാരണം എത്ര ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ലെന്ന് സെവാഗ് പറഞ്ഞു. 
 
'നേരത്തെയും ചഹല്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. അദ്ദേഹം ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാത്തത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. സെലക്ടര്‍മാര്‍ കൃത്യമായ വിശദീകരണം തന്നേ മതിയാകൂ. രാഹുല്‍ ചഹര്‍ ശ്രീലങ്കയില്‍ എക്‌സ്ട്രാ ഓര്‍ഡിനറിയായി ബൗള്‍ ചെയ്‌തോ ഇല്ലയോ എന്നതൊന്നുമല്ല ചഹലിനെ ഒഴിവാക്കിയതിനു കാരണം. ടി 20 ക്രിക്കറ്റിനു ചഹല്‍ ഒരു മുതല്‍ക്കൂട്ടാണ്. ടി 20 ഫോര്‍മാറ്റില്‍ എങ്ങനെ പന്തെറിയണമെന്നും വിക്കറ്റെടുക്കണമെന്നും ചഹലിന് നന്നായിട്ട് അറിയാം. മുംബൈ ഇന്ത്യന്‍സിനെതിരായ കളി ആര്‍സിബിയുടെ വരുതിയിലേക്ക് കൊണ്ടുവന്നത് ചഹലും മാക്‌സ്വെല്ലും കൂടിയാണ്. ചഹലും മാക്‌സ്വെല്ലും എടുത്ത വിക്കറ്റുകളാണ് കളിയുടെ ഗതി മാറ്റിയത് തന്നെ. കൃത്യമായ ഇടവേളകളില്‍ ബ്രേക്ക്ത്രൂ നല്‍കാന്‍ ചഹലിന് അറിയാം. കോലി അദ്ദേഹത്തെ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. സെലക്ടര്‍മാര്‍ ഇതിനു വിശദീകരണം നല്‍കിയേ മതിയാകൂ. എന്തായാലും ഇന്ത്യയുടെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ തീര്‍ച്ചയായും മാറ്റത്തിനു സാധ്യതയുണ്ട്,' സെവാഗ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റത്തിനു സാധ്യത; മുന്നറിയിപ്പുമായി ബിസിസിഐ, ശ്രദ്ധ മുഴുവന്‍ ഈ മൂന്ന് താരങ്ങളിലേക്ക്