രാഹുല്‍ ദ്രാവിഡിന്റെ ഇന്ത്യന്‍ പരിശീലകസ്ഥാനം ഈ വര്‍ഷം തന്നെ തെറിച്ചേക്കും. 2023 ഏകദിന ലോകകപ്പ് വരെയാണ് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി. ലോകകപ്പിനു ശേഷം ദ്രാവിഡിന് പരിശീലകസ്ഥാനം നീട്ടിനല്‍കില്ല. പകരം വി.വി.എസ്.ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനാകും. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ് ലക്ഷ്മണ്‍. രാഹുല്‍ ദ്രാവിഡിന്റെ അസാന്നിധ്യത്തില്‍ ലക്ഷ്മണ്‍ ഇന്ത്യന്‍ പരിശീലകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പിലും ട്വന്റി 20 ലോകകപ്പിലും തോറ്റത് ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ലക്ഷ്മണ്‍ മുഴുവന്‍ സമയ പരിശീലകനായി എത്തുന്നതിനു മുന്നോടിയായി അടുത്ത ഏതാനും ട്വന്റി 20 പരമ്പരകളില്‍ പരിശീലകന്റെ ചുമതല നല്‍കും. ടെസ്റ്റിലും ഏകദിനത്തിലും മാത്രമായിരിക്കും ദ്രാവിഡിന് പരിശീലക ചുമതല.