സച്ചിൻ കഴിഞ്ഞാൽ രാജ്യത്തെ എറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാണ് ക്യാപ്‌റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. 800 കോടിയിലധികമാണ് താരത്തിന്റെ ആസ്തി എന്നാണ് കണക്കുകൾ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് താരം ഒരു ലക്ഷം രൂപ മാത്രമേ നൽകിയുള്ളു എന്ന് തരത്തിൽ വിമർശനവും ഉയർന്നിരന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്ന കാലത്ത് ധോണിയുടെ എറ്റവും വലിയ ആഗ്രഹത്തെ എന്തായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫർ.
ക്രിക്കറ്റിലൂടെ 30 ലക്ഷം രൂപ സമ്പാദിക്കണം എന്നായിരുന്നു ധോണിയുടെ ആഗ്രഹം എന്ന് വസീം ജാഫർ പറയുന്നു. ധോണിയുമൊത്തുള്ള ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം ഏതായിരുന്നു എന്ന് ട്വിറ്ററിലൂടെ ചോദിച്ച ആരാധകനുള്ള മറുപടിയിലാണ് വസീം ജാഫർ പഴയകാലത്തെ കുറിച്ച് ഓർത്തെടുത്തത്. 'ഇന്ത്യന്‍ ടീമിലെത്തിക്കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം ധോണി സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ക്രിക്കറ്റില്‍നിന്ന് 30 ലക്ഷം രൂപ സമ്പാദിച്ച് സ്വന്തം നാടായ റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം'. വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു
ധോണി ആഗ്രഹിച്ചിരുന്നത് അത്രമാത്രമായിരുന്നു. എന്നാൽ ക്രിക്കറ്റ് ധോണിക്കായി കാത്തുവച്ചത് മറ്റൊന്നും. മികച്ച നേതൃപാടവം താരത്തെ ഇന്ത്യൻ ടിമിന്റെ നായക പദവിയിലെത്തിച്ചു. രണ്ട് ലോകകപ്പ് വിജയങ്ങൾ ധോണി ഇന്ത്യക്ക് സമ്മാനിച്ചു. ഇതോടെ ഇന്ത്യയിൽ ഏറ്റവും ധനികനായ രണ്ടാമത്തെ ക്രിക്കറ്റ് താരമായി ധോണി മാറുകയും. ചെയ്തു. എന്നാൽ താരത്തിന്റെ വിരമിക്കലിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്.