Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പ് ആര് നേടും? ഫേവറേറ്റുകളെ തിരെഞ്ഞെടുത്ത് വസിം അക്രം

Webdunia
വെള്ളി, 28 മെയ് 2021 (19:55 IST)
ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ തന്റെ ഫേവറേറ്റുകളെ തിരെഞ്ഞെടുത്ത് പാകിസ്ഥാൻ ഇതിഹാസ താരം വസിം അക്രം. വിരാട് കോലി നയിക്കുന്ന ഇന്ത്യൻ ടീമിനാണ് ഇത്തവണ കൂടുതൽ സാധ്യതയെന്നാണ് അക്രമിന്റെ അഭിപ്രായം.
 
ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമുകളാണ്. എങ്കിലും ഇന്ത്യയാണ് എന്റെ ഫേവറേറ്റുകൾ. ആരെയും ഭയമില്ലാത്ത ടി20 ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നത്. പാകിസ്ഥാൻ‌കാരൻ എന്ന നിലയിൽ പാകിസ്ഥാൻ കപ്പെടുക്കണമെന്നാണ് ആഗ്രഹം പക്ഷേ പാകി‌സ്ഥാൻ മധ്യനിര പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടിയിരിക്കുന്നു. അക്രം പറഞ്ഞു.
 
ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കിൽ ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നീ വന്മരങ്ങളും കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നീ ഗെയിം ചെയിഞ്ചര്‍മാരും ശ്രേയസ് അയ്യര്‍ എന്ന ക്ലാസിക് വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നിരയിലുണ്ട്.സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങളും ജസ്‌പ്രീത് ബു‌മ്ര, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ടി നടരാജന്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവർ അണിനിരക്കുന്ന ബൗളിങ് നിരയും ഇന്ത്യയെ അപകടകാരികളാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments