Select Your Language

Notifications

webdunia
webdunia
webdunia
Saturday, 1 March 2025
webdunia

കുറ്റം പറയുന്നവർക്ക് നാണമില്ലെ, ചാമ്പ്യൻ താരമാണയാൾ: ഷഹീൻ അഫ്രീദിയെ പിന്തുണച്ച് വസീം അക്രം

കുറ്റം പറയുന്നവർക്ക് നാണമില്ലെ, ചാമ്പ്യൻ താരമാണയാൾ: ഷഹീൻ അഫ്രീദിയെ പിന്തുണച്ച് വസീം അക്രം
, ബുധന്‍, 16 നവം‌ബര്‍ 2022 (19:27 IST)
ടി20 ഫൈനൽ പോരാട്ടത്തിൽ ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും ബൗളിങ് നിരയുടെ പ്രകടനം കൊണ്ട് അസാമാന്യമായ പോരാട്ടമാണ് ഇക്കുറി പാകിസ്ഥാൻ കാഴ്ചവെച്ചത്. സെമി പോലും കടക്കില്ലെന്നുറപ്പിച്ച ഇടത്ത് നിന്നുമുള്ള ഫൈനൽ പ്രവേശനത്തിൽ സൂപ്പർ താരം ഷഹീൻ അഫ്രീദിയുടെ പരിക്കാണ് പാകിസ്ഥാന് തിരിച്ചടിയായത്. പരിക്കേറ്റിട്ടും വീണ്ടും ബൗൾ ചെയ്യാനെത്തിയ ഷഹീൻ്റെ പോരാട്ടവീര്യത്തെ പലരും പ്രശംസിച്ച് രംഗത്തെത്തിയപ്പോൾ താരത്തിനെതിരായ വിമർശനങ്ങളും കുറവല്ല.
 
ഇപ്പോഴിതാ ഈ വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് പാക് ഇതിഹാസതാരവും മുൻ നായകനുമായ വസീം അക്രം. വിമർശനത്തിന് അല്പം മര്യാദ വേണ്ടെ. നിങ്ങൾക്ക് യാതൊരു നാണവുമില്ലെ.ഷഹീൻ പരിക്ക് അഭിനയിച്ചതാണെന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ദേഷ്യം നിയന്ത്രിക്കാനാകുന്നില്ല. അക്രം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർച്ചർ വന്നില്ലെങ്കിൽ ഇത്തവണയും മുംബൈയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി