ആർസിബിക്കെതിരെ മുഹമ്മദ് സിറാജിനെ ആക്രമിക്കാനായിരുന്നു തൻ്റെയും സഹ ഓപ്പണിംഗ് താരമായ ഫിൽ സാൾട്ടിൻ്റെയും തീരുമാനമെന്ന് ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണർ. ഇന്നലെ ആർസിബിക്കെതിരെ നടന്ന മത്സരത്തിൽ ആർസിബിയുടെ പ്രധാന ബൗളറായ സിറാജിനെതിരെ കടന്നാക്രമിക്കുകയായിരുന്നു ഡൽഹി. രണ്ടോവർ മാത്രം എറിഞ്ഞ താരം 28 റൺസാണ് ഇന്നലെ ഡൽഹിക്കെതിരെ വിട്ടുകൊടുത്തത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	സിറാജിനെ അറ്റാക്ക് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. സിറാജ് സീസണിൽ നന്നായി ബൗൾ ചെയ്യുകയും നേരത്തെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. സിറാജിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ബാറ്റർമാർ ബൗൾഡ് ആകുകയോ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയോ ചെയ്യുന്നത്. അതിനാൽ തുടക്കം മുതൽ സിറാജിനെ ആക്രമിച്ച് കളിക്കാനയിരുന്നു ഞങ്ങളുടെ തീരുമാനം വാർണർ പറഞ്ഞു. ഡൽഹിക്ക് വേണ്ടി ഇഷാന്തും ഖലീലും കുൽദീപും അക്സർ പട്ടേലും മികച്ച പ്രകടനമാണ് നടത്തിയതെന്നും വാർണർ പറഞ്ഞു.