Webdunia - Bharat's app for daily news and videos

Install App

പണി പാളി ! വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ല

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (10:32 IST)
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് കളിക്കാന്‍ സാധ്യത കുറവ്. ലോകകപ്പ് ക്വാളിഫയറിലെ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയാകുന്നത്. നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡിനോട് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങി. ഇത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. 
 
ഗ്രൂപ്പ് എയില്‍ നിന്ന് സിംബാബെ, നെതര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസും സൂപ്പര്‍ സിക്‌സിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ പോയിന്റുകളൊന്നും ഇല്ലാതെ ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വരവ്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുള്ള സിംബാബെയ്ക്ക് സൂപ്പര്‍ സിക്‌സിലേക്ക് എത്തുമ്പോള്‍ കൈവശം നാല് പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ സിക്‌സിലേക്ക് എത്തുന്ന നെതര്‍ലന്‍ഡ്‌സിന് രണ്ടും പോയിന്റും ഉണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് പോയിന്റൊന്നും കൈവശമില്ല. 
 
ഗ്രൂപ്പ് ബിയിലേക്ക് വന്നാല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇന്ന് ജയിക്കുകയാണെങ്കില്‍ നാല് പോയിന്റുമായി ശ്രീലങ്ക ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ സിക്‌സിലേക്ക് എത്തും. സ്‌കോട്ട്‌ലന്‍ഡ് രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ സിക്‌സിലേക്ക് പ്രവേശിക്കും. നാല് പോയിന്റോടെ സൂപ്പര്‍ സിക്‌സിലേക്ക് എത്തുന്ന സിംബാബെയും ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസിന് ശക്തമായ വെല്ലുവിളിയാകും. സൂപ്പര്‍ സിക്‌സിലെ മൂന്ന് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് തുടര്‍ച്ചയായി ജയിച്ചാല്‍ മാത്രമേ പിന്നീട് കാര്യമുള്ളൂ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ സിംബാബെയും ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരാകാന്‍ സാധ്യതയുള്ള ശ്രീലങ്കയും ആകും ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്യുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

കോലി തുടങ്ങിയിട്ടേ ഉള്ളു, ഈ പരമ്പരയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും: രാഹുൽ ദ്രാവിഡ്

പാകിസ്താനിലെ സംഘർഷം, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡാക്കണമെന്ന് ഐസിസി?

അടുത്ത ലേഖനം
Show comments