Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണക്കുകള്‍ നോക്കിയാല്‍ പുജാരയെ പോലെ ദുരന്തം, എന്നിട്ടും കോലി ടീമില്‍; ബിസിസിഐയുടെ ന്യായീകരണം ഇതാണ്

കണക്കുകള്‍ നോക്കിയാല്‍ പുജാരയെ പോലെ ദുരന്തം, എന്നിട്ടും കോലി ടീമില്‍; ബിസിസിഐയുടെ ന്യായീകരണം ഇതാണ്
, തിങ്കള്‍, 26 ജൂണ്‍ 2023 (09:12 IST)
ചേതേശ്വര്‍ പുജാരയെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയ ബിസിസിഐയെ നടപടിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. പുജാരയെ ടീമില്‍ നിന്ന് പുറത്താക്കിയതല്ല അവരെ ചൊടിപ്പിച്ചത്. മറിച്ച് പുജാരയെ പോലെ തന്നെ മോശം ഫോമിലുള്ള വിരാട് കോലിക്ക് ടെസ്റ്റില്‍ വീണ്ടും അവസരം നല്‍കിയതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചത്. കോലിക്ക് വേണ്ടി പുജാരയെ ബലിയാടാക്കിയെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ പുജാരയെ പുറത്താക്കിയതും കോലിക്ക് വീണ്ടും അവസരം നല്‍കിയതും ബിസിസിഐ ന്യായീകരിക്കുന്നു. 
 
2020 മുതലുള്ള കണക്കുകള്‍ പരിഗണിച്ചാല്‍ 28 മത്സരങ്ങളില്‍ നിന്ന് 1455 റണ്‍സാണ് പുജാര നേടിയിരിക്കുന്നത്. 29.69 ആണ് പുജാരയുടെ ഇക്കാലയളവിലുള്ള ശരാശരി. വിരാട് കോലി 29.69 ശരാശരിയില്‍ തന്നെ 25 മത്സരങ്ങളില്‍ നിന്ന് 1277 റണ്‍സ് നേടിയിട്ടുണ്ട്. ഇരുവരുടെയും ടെസ്റ്റ് പ്രകടനം പരിഗണിക്കുമ്പോള്‍ തുല്യമാണ്. പക്ഷേ പുജാരയെ പുറത്താക്കുകയും കോലിക്ക് അവസരം നല്‍കുകയും ചെയ്തിരിക്കുന്നു. 
 
പുജാര ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് ബിസിസിഐയുടെ അനൗദ്യോഗിക വിശദീകരണം. കോലി നിലവില്‍ ടെസ്റ്റില്‍ ഫോം ഔട്ട് ആണെങ്കിലും മറ്റ് രണ്ട് ഫോര്‍മാറ്റുകളില്‍ മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തുന്നുണ്ട്. അതുകൊണ്ട് ടെസ്റ്റിലും കോലിക്ക് താളം കണ്ടെത്താന്‍ ഉടന്‍ സാധിക്കുമെന്നാണ് ബിസിസഐയുടെ വിലയിരുത്തല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒട്ടും ഫിറ്റ്‌നെസ് ഇല്ല, പിന്നെ മോശം സ്വഭാവവും; സര്‍ഫ്രാസ് ഖാനെ ടീമിലെടുക്കാത്തതിനെ കുറിച്ച് ബിസിസിഐ