Webdunia - Bharat's app for daily news and videos

Install App

വിൻഡീസിലും ടെസ്റ്റ് പരമ്പര തോറ്റു, ജോ റൂട്ടിന്റെ നായകസ്ഥാനം നഷ്ടമായേക്കും

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2022 (18:20 IST)
വെസ്റ്റ് ഇൻഡീസിനെതിരായ 3 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയും അടിയറവ് വെച്ച് ഇംഗ്ലണ്ട്. സെന്റ് ജോര്‍ജ്‌സ് നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റിൽ 10 വിക്കറ്റിനായിരുന്നു വെസ്റ്റിൻഡീസിന്റെ വിജയം. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു.
 
വിഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് പരമ്പരയിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടു. മൂന്നാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകരെ 120 പുറത്താക്കിയ വിന്‍ഡീസിന് 28 റണ്‍സ് മാത്രമാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇത് ഒരു വിക്കറ്റ് നഷ്ടമാവാതെ വിൻഡീസ് സ്വന്തമാക്കുകയായിരുന്നു.
 
വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായതോടെ ജോ റൂട്ടിന് ഇംഗ്ലണ്ട് നായകസ്ഥാനം നഷ്ടമായേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ ഓസീസിനെതിരായ ആഷസ് പരമ്പരയിൽ ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്ന് ജോ റൂട്ടിനെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന വാദം ശക്തമായിരുന്നു. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര കൂടി കൈവിട്ടതോടെ നായകസ്ഥാനം ജോ റൂട്ടിന് നഷ്ടപ്പെടാനാണ് സാധ്യതയേറെയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments