Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിൻഡീസിനെതിരെ മോശം പ്രകടനം, വിമർശകരുടെ വായടപ്പിച്ച് 89 റൺസ്: ക്രെഡിറ്റ് രോഹിത് ശർമയ്ക്ക് നൽകി ഇഷാൻ കിഷൻ

വിൻഡീസിനെതിരെ മോശം പ്രകടനം, വിമർശകരുടെ വായടപ്പിച്ച് 89 റൺസ്: ക്രെഡിറ്റ് രോഹിത് ശർമയ്ക്ക് നൽകി ഇഷാൻ കിഷൻ
, വെള്ളി, 25 ഫെബ്രുവരി 2022 (14:05 IST)
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഏറെ വിമർശനമാണ് ഇഷാൻ കിഷന് നേരെ ഉയർന്നത്. എന്നാൽ ശ്രീലങ്കക്കെതിരായ ആദ്യ ടി20യിൽ തകർത്തടിച്ച് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ.
 
56 പന്തിൽ നിന്ന് 89 റൺസാണ് മത്സരത്തിൽ ഇഷാൻ അടിച്ചെടുത്തത്. താളം വീണ്ടെടുത്തതിൽ പക്ഷേ ഇഷാൻ ക്രെഡിറ്റ് നൽകുന്നത് നായകൻ രോഹിത് ശർമയ്ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനുമാണ്. മികവ് തെളിയിക്കാൻ കഴിയാത്ത താരങ്ങളുടെ മാനസികാവസ്ഥ രോഹിത്, കോലി പോലുള്ള മുതിർന്ന താരങ്ങൾക്ക് മനസിലാക്കാൻ കഴിയുമെന്നാണ് ഇഷാൻ പറയുന്നത്.
 
വിൻഡീസിനെതിരെ എനിക്ക് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായില്ല. എന്റെ കഴിവ് എന്താണെന്ന് അറിയാമെന്നും ടീമിനായി എനിക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നും അവർ എന്നോട് എല്ലായ്‌പോഴും പറയാറുണ്ട്. നിനക്ക് കഴിവില്ലേ എന്ന സംശയം ഒരിക്കലും ഉണ്ടാകരുത്. അവർ എന്നോട് പറഞ്ഞു.
 
ബാറ്റിങ് ഗ്രിപ്പ് ഉൾപ്പടെയുള്ള ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് സഹായിച്ചു. എനിക്ക് എവിടെ വേണമെങ്കിലും ഷോട്ട് കളിക്കാൻ സാധിക്കുമെന്നാണ് രോഹിത് പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. ഇഷാൻ കിഷൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് ഞാന്‍ പാഠം ഉള്‍ക്കൊണ്ടു; ലക്ഷ്യം ട്വന്റി 20 ലോകകപ്പാണെന്ന് വ്യക്തമാക്കി ഇഷാന്‍ കിഷന്‍