Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടയ്ക്കയെടുത്ത് മടങ്ങണോ?, പാകിസ്ഥാന് ഇനിയും സെമി സാധ്യത, നെറ്റ് റൺറേറ്റ് നിർണായകം

സൂപ്പര്‍ 8 ഗ്രൂപ്പ് ഘട്ടത്തില്‍ -0.461 നെറ്റ് റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. 2 മത്സരങ്ങളില്‍ വിജയിച്ച ഇംഗ്ലണ്ട് ഇതിനകം തന്നെ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു.

Pakistan
ശ്രീലങ്കയെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയെങ്കിലും ഐസിസി ടി20 ലോകകപ്പ് 2026 സൂപ്പര്‍ 8 ഘട്ടത്തില്‍ നിന്നും സെമിയിലെത്താന്‍ പാക് ടീമിന് മുന്നില്‍ ഇനിയും സാധ്യത. ടീമിന്റെ നെറ്റ് റണ്‍റേറ്റും മറ്റ് മത്സരഫലങ്ങളുമാകും പാകിസ്ഥാന്റെ മുന്നോട്ടുള്ള വഴി നിര്‍ണയിക്കുക. നിലവില്‍ ഒരു പോയിന്റുള്ള പാകിസ്ഥാന് നെഗറ്റീവ് നെറ്റ് റണ്‍റേറ്റാണുള്ളത്. അതിനാല്‍ തന്നെ അവസാന മത്സരത്തില്‍ വമ്പന്‍ വിജയം പാകിസ്ഥാന് അനിവാര്യമാണ്.
 
സൂപ്പര്‍ 8 ഗ്രൂപ്പ് ഘട്ടത്തില്‍  -0.461 നെറ്റ് റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. 2 മത്സരങ്ങളില്‍ വിജയിച്ച ഇംഗ്ലണ്ട് ഇതിനകം തന്നെ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. 3 പോയിന്റുകള്‍ നേടി ന്യൂസിലന്‍ഡാണ് പട്ടികയില്‍ രണ്ടാമതുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ പാകിസ്ഥാന് മുന്നില്‍ വീണ്ടും സാധ്യതകള്‍ തുറക്കും.
 
ഇംഗ്ലണ്ടിനോട് ന്യൂസിലന്‍ഡ് പരാജയപ്പെടുകയാണെങ്കില്‍ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ വമ്പന്‍ വിജയം പാകിസ്ഥാനെ സെമിയിലെത്തിക്കും. ഏകദേശം 70 റണ്‍സിനടുത്ത് വിജയം ഇതിനായി പാകിസ്ഥാന് വേണ്ടിവരും. ഇനി ഇംഗ്ലണ്ട് 20 റണ്‍സിന് വിജയിച്ചാല്‍ ശ്രീലങ്കക്കെതിരെ 50 റണ്‍സിന് വിജയിച്ചാല്‍ പോലും പാകിസ്ഥാന് മുന്നേറാനാകും.
 
എന്നാല്‍ ഇംഗ്ലണ്ട്‌ന്യൂസിലന്‍ഡ് മത്സരം മഴ കാരണം റദ്ദായാല്‍ ന്യൂസിലന്‍ഡ് ആകും സെമിഫൈനലിലേക്ക് മുന്നേറുക. ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുകയും ശ്രീലങ്കക്കെതിരെ പാകിസ്ഥാന്‍ വിജയിക്കുകയും ചെയ്യുന്നതോടെ 3 പോയിന്റുകളാകും ന്യൂസിലന്‍ഡിനും പാകിസ്ഥാനും ഉണ്ടാവുക. ഇതോടെ നെറ്റ് റണ്‍റേറ്റാകും ടീമുകളുടെ യോഗ്യത നിര്‍ണയിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ പ്ലെയിംഗ് ഇലവൻ തീരുമാനിക്കുക, ദക്ഷിണാഫ്രിക്ക- വിൻഡീസ് പോരാട്ടം, ദക്ഷിണാഫ്രിക്ക ജയിച്ചാൽ തിലക് തുടർന്നേക്കും